കോതമംഗലം: വാശിയേറിയ കോതമംഗലം മർച്ചൻ്റ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷ സ്ഥാനാർഥിക്ക് തിളക്കമാർന്ന വിജയം.എൽദോ വർഗീസ് ചേലാട്ടാണ് ഇന്നലെ നടന്ന കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ആകേയുള്ള 717 വോട്ടിൽ 647 വോട്ടാണ് പോൾ ചെയ്തത്. എതിർസ്ഥാനാർഥിയും യൂത്ത് വിംഗ് മേഖലാ പ്രസിഡൻ്റുമായ ഷെമീർ മുഹമ്മദ് മേളായെക്കാൾ 88 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയാണ് ചേലാട്ട് ഇലക്ട്രിക്കൽസ് ഉടമ എൽദോ വർഗീസ് വിജയിച്ചത്. രാവിലെ ഒമ്പതിനാരംഭിച്ച വോട്ടിംഗ് വൈകിട്ട് മൂന്നിനാണ് സമാപിച്ചത്.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് പി.എ കബീർ വരണാധികാരിയായിരുന്നു. ജില്ലാ സെക്രട്ടറി എ.ജെ റിയാസ്, ജില്ലാ ട്രഷറർ അജ്മൽ, മേഖലാ ഭാരവാഹികളായ സേവ്യർ, അശോകൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
