കോതമംഗലം: കോതമംഗലം താലൂക്കിൽ ആദ്യമായി സർക്കാർ സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് പിടിഎ മാതൃകയായി.
കോതമംഗലം നഗരസഭയിലെ ഗവ.എൽ പി സ്കൂളിലാണ് എല്ലാ ദിവസവും എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നത്. പദ്ധതി നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ് അധ്യക്ഷനായി .
സ്ഥിരം സമിതി ചെയർമാൻമാരായ
സിജോ വർഗീസ്’ ,രമ്യ വിനോദ് ,
ബിൻസി തങ്കച്ചൻ ,പ്രധാനധ്യാപിക
പി മിനിമോൾ ,പി ടി എ പ്രസിഡൻ്റ് അനിത ഷോബി , പി എം മുഹമ്മദ് സിയ എന്നിവർ സംസാരിച്ചു.
