Connect with us

Hi, what are you looking for?

NEWS

വിവാഹത്തിൽ പങ്കെടുക്കാൻ കൂട്ട അവധി; കോതമംഗലം സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നടപടി വിവാദത്തിൽ

കോതമംഗലം : സർക്കാർ ഓഫീസിൽ കൂട്ട അവധിയിൽ വലഞ്ഞ് ജനങ്ങൾ. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങൾ വലഞ്ഞത്. ജീവനക്കാരുടെ കൂട്ട അവധി ഓഫിസ് പ്രവർത്തനങ്ങൾ താളം തെറ്റിച്ചതായി പരാതിയിൽ പറയുന്നു. താലൂക്ക് റവന്യൂ ഉദ്യോഗസ്ഥൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ജീവനക്കാർ അവധിയെടുത്തത്.

താലൂക്ക് ഓഫീസിൽ മതിയായ ഉദ്യോഗസ്ഥരില്ലാതിരുന്നത് ഇന്നലെ ആവശ്യങ്ങൾക്കായെത്തിയ ആളുകൾ നിരാശയോടെ മടങ്ങുന്നതിന് കാരണമായി. 71 ജീവനക്കാരുള്ള താലൂക്ക് ഓഫീസിൽ നിന്ന് 35 ൽ പരം ജീവനക്കാരാണ് വിവാഹത്തിൽ പങ്കെടുക്കാനായി അവധിയെടുത്തത്. കൂടാതെ അഞ്ച് ജീവനക്കാരുടെ കുറവും ഓഫീസിലുണ്ടായിരുന്നു. ആകെ 27 പേരാണ് താലൂക്ക് ഓഫീസിൽ ഹാജരായത്.

കൂടാതെ കളക്ടറുടെ അനുമതിയോടെയാണ് ജീവനക്കാർ അവധിയെടുത്തതെന്നും തഹസിൽദാർ റേച്ചൽ കെ വർഗീസ് വിശദീകരിച്ചു. ഒപ്പം ഓഫീസ് സേവനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നതായും തഹസിൽദാർ പറഞ്ഞു. എന്നാൽ ഇത്രയധികം ജീവനക്കാർ കൂട്ട അവധിയെടുത്തത് വിവാദത്തിന് വഴിവെച്ചു. കൂട്ട അവധിയെടുത്തതിന് ഉദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...