Connect with us

Hi, what are you looking for?

NEWS

തുണയായത് പോളിൻ്റെ രക്ഷാകരം; കരക്കെത്തിയത് അക്കുവിൻ്റെ ജീവൻ.

കോതമംഗലം: ഏഴാം ക്ലാസുകാരനായ പോളിൻ്റെ സമയോചിതമായ ഇടപെടലിൽ സമപ്രായക്കാരനായ അക്കുവിന് പുനർജന്മം. മാതിരപ്പിള്ളിയിലെ പുഴയിൽ കൂട്ടുകാരൊടൊപ്പം കുളിക്കാൻ ഇറങ്ങിയതാണ് വടക്കേനിരപ്പേൽ വീട്ടിൽ സന്തോഷിൻ്റെ മകൻ പോൾ മേരിറ്റും ചിറയിൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൻ ഋതിക്കും(അക്കു) പുഴയുടെ ആഴമേറിയ ഭാഗത്ത് അക്കു മുങ്ങി പൊങ്ങിയപ്പോൾ തമാശയാണെന്നാണ് കൂട്ടുകാർ കരുതിയത്. അപകടം മണുത്ത പോൾ, കൂട്ടുകാരൻ്റെ നേരേ നീന്തി ചെന്നു. മരണ വെപ്രാളത്തിൽ അക്കു പോളിനെ കടന്നുപിടിച്ചു. അക്കു ശ്വാസം എടുത്തു. വൈകാതെ ഇരുവരും കയത്തിൽ മുങ്ങി താണു. താഴ്ന്നു പോയപ്പോൾ അക്കു പിടിവിട്ടു. കരയിലേക്ക് നീന്തിയ പോൾ, കളിക്കാൻ ഉപയോഗിച്ച വാഴത്തടയുമായി വീണ്ടും അക്കുവിൻ്റെ അടുത്തെത്തി. ഇരുവരും മരണത്തിൻ്റെ വാ മുഖത്തു നുന്നു സുരക്ഷിതരായി തീരത്തെത്തി.


അക്കുവിൻ്റെ പിതാവ് അനിൽ, തൻ്റെ മകന് പിണഞ്ഞ അപകടത്തെയും രക്ഷപെടലിനെ കുറിച്ചും പറഞ്ഞപ്പോൾ ആ അച്ഛൻ്റെ കണ്ഠം ഇടറി, കണ്ണീർ ചാലുകൾ നനഞ്ഞു. ആ നനവ് അവിടെ കൂടിയിരുന്ന മുഴുവൻ പേരിലേക്കും പടർന്നു. എൻ്റെനാട് ജനകീയ കൂട്ടായ്മ രക്ഷകനെ അനുമോദിക്കാൻ പോളിൻ്റെ വാടക വീടിൻ്റെ മുറ്റത്തു സംഘടിപ്പിച്ച ചടങ്ങാണ് വികാരനിർഭരമായ മുഹൂർത്തത്തിന് വേദിയായത്. എൻ്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം പോളിന് ഉപഹാരം സമർപ്പിച്ചു. പോൾ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലും അക്കു ശോഭന പബ്ളിക് സ്കൂളിലുമാണ് പഠിക്കുന്നത്.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...