Connect with us

Hi, what are you looking for?

NEWS

വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത രോഗബാധ: ചികിത്സാ ചെലവ് നല്‍കണമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായ മുന്നൂറോളം പേര്‍ക്ക് അര്‍ഹമായ ചികിത്സാ ചെലവ് നല്‍കണമെന്ന് ആവിശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ.ആരോഗ്യവകുപ്പും, പഞ്ചായത്തും, സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ജല വിഭവ വകുപ്പിന്റെ 1976 സ്‌കീം പ്രകാരം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി ജലവിതരണം നടത്തുന്ന സംവിധാനത്തില്‍ നിന്നാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കപ്പെട്ടു. തുടര്‍ന്ന് സൂപ്പര്‍ ക്‌ളോറിനേഷന്‍ അടക്കം നടത്തുകയുണ്ടായി.

ഇപ്പോള്‍ രോഗബാധ 180 ഓളം പേരിലേക്ക് പുതുതായി വ്യാപിച്ചിരിക്കുന്നു. മുടക്കുഴ പഞ്ചായത്തിലെ ഒരാള്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു ജലവിഭവ വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വളരെ കാര്യക്ഷമമായി ഈ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ ത്രിതല പഞ്ചായത്ത് മെമ്പര്‍മാരും ഇക്കാര്യത്തില്‍ അതീവ ജാഗ്രതയോടെ ഉത്തരവാദിത്വത്തോടെ ഇടപെട്ടിട്ടുണ്ട്

രോഗബാധ സ്ഥിരീകരിച്ചിരിക്കുന്ന ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ വന്നിരിക്കുന്നു എന്നുള്ളതാണ്. ചിലര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ പോലും വേണ്ടിവരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. പമ്പ് ഓപ്പറേറ്റര്‍ യഥാസമയം മൊബൈലില്‍ കൂടി പമ്പ് ഓപ്പറേറ്റ് ചെയ്യാതെ കിണര്‍ സന്ദര്‍ശിച്ച് അതിലെ അഴുക്കുകള്‍ കണ്ട് ബോധ്യപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല. പക്ഷേ രാഷ്ട്രീയപരമായി ഇക്കാര്യത്തെ സമീപിക്കുന്നതിന് പകരം വിഷമം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ ഗവണ്‍മെന്റിന്റെ അടിയന്തരസഹായം നല്‍കണമെന്നാണ് എംഎല്‍എ എന്ന നിലയില്‍ എന്റെ ആവിശ്യം.

മഞ്ഞപ്പിത്ത രോഗബാധ ഉണ്ടോയെന്നും, അത് മാറിയോ എന്നും നോക്കുന്നതിന് തന്നെ മൂന്ന് ടെസ്റ്റുകള്‍ക്ക് 2500 രൂപ ചിലവുണ്ട്.വളരെ പാവപ്പെട്ട കുടുംബങ്ങളിലെ ആളുകളാണ് ഈ പഞ്ചായത്തുകളില്‍ രോഗബാധയ്ക്ക് ഇരയായിരിക്കുന്നത്.പൈപ്പില്‍ നിന്ന് നേരിട്ട് വെള്ളം കുടിച്ചവര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വെള്ളം തിളപ്പിച്ചു കുടിച്ചവര്‍ക്ക് രോഗബാധയില്ല. തങ്ങളുടെ സ്വന്തം കിണറുകളില്‍ നിന്ന് വെള്ളം കുടിച്ചവര്‍ക്കും രോഗബാധ ഇല്ല..

ഇതൊരു പ്രാദേശിക സാമൂഹ്യ ദുരന്തമായി അംഗീകരിച്ച് മഞ്ഞപ്പിത്ത രോഗബാധ ഈ മാസങ്ങളില്‍ ഉണ്ടായ മുന്നൂറോളം പേര്‍ക്ക് അര്‍ഹമായ ചികിത്സാ ചെലവ് നല്‍കേണ്ടതുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മുഴുവന്‍ ആളുകള്‍ക്കും വളരെ വേഗത്തില്‍ ചിലവായ തുക പൂര്‍ണമായി വിനിയോഗിക്കാന്‍ തയ്യാറായാല്‍ ജനങ്ങളുടെ വലിയ തോതിലുള്ള സാമ്പത്തിക പ്രയാസത്തെ മറികടക്കാന്‍ കഴിയും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ,ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്താനായി ജലവിഭവ മന്ത്രിയോടും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും ,ജില്ലാ കളക്ടറോട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും എംഎല്‍എ കത്തില്‍ ആവിശ്യപ്പെട്ടു.

 

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...