Connect with us

Hi, what are you looking for?

CRIME

മാതിരപ്പിള്ളിയിൽ യുവാവിനെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കോതമംഗലം: മാതിരപ്പിള്ളിയിൽ യുവാവിനെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി  മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം  സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ പുത്തൻ പുരയിൽ ഷമീർ (35)എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 3 ന് മുളവൂർ സ്വദേശി മുഹമ്മദ് ഷാനിനെയാണ് സംഘം ആക്രമിച്ചത്.  പണം കടം കൊടുത്തുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്നു. ഇതിനെക്കുറിച്ച് ഷാൻ അൻസിലിനെ ഫോണിൽ വിളിച്ചു ചോദിച്ചു.

ഇതിൽ പ്രകോപിതനായ പ്രതി ഷാനെ മാതിരപ്പിള്ളി പള്ളിപ്പടി പാലത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തി. തുടർന്ന് ജീപ്പിലെത്തിയ പ്രതികൾ കയ്യിൽ കരുതിയിരുന്ന ആയുധങ്ങളുമായി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അൻസിലിന് കോതമംഗലം ഊന്നുകൽ സ്റ്റേഷനുകളിലായി 6 കേസുകളുണ്ട്. ഇൻസ്പെക്ടർ സി.എൽ ഷാജു, എസ്.ഐമാരായ ബൈജു പി. ബാബു, ഹരിപ്രസാദ് ,പി.വി എൽദോസ് , റെക്സ് പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 



You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...