Connect with us

Hi, what are you looking for?

CHUTTUVATTOM

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ ( എൻ.ഐ. ആർ.എഫ്.) രാജ്യത്തെ മികച്ച 87-ാമത്തെ കോളജായി കോതമംഗലം മാർ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ 42000 ത്തിൽ പരം കോളജുകളുടെ പട്ടികയിൽനിന്നാണ് ആദ്യ 100 ൽ ഇടം നേടിയ മാർ അത്തനേഷ്യസ് കോളേജ് ശ്രദ്ധേയമാകുന്നത്. ഗവേഷണം, മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾ, കലാ- കായികംരംഗത്ത് വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രോത്സാഹനം, പഠന സൗകര്യങ്ങൾ എന്നിവയെല്ലാം തിളക്കമാർന്ന നേട്ടം കൈവരിക്കാൻ എം.എ. കോളജിനെ സഹായിച്ചു.

കോളേജിൽ ബിരുദതലത്തിൽ 12 ഏയ്ഡഡ് പ്രോഗ്രാമുകളും 3 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ബിരുദാനന്തര ബിരുദതലത്തിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം എസ് സി പ്രോഗ്രാം ഇൻ ബേസിക് സയൻസ് ബയോളജി ( 5 വർഷം)കൂടാതെ 8 ഏയ്ഡഡ് പ്രോഗ്രാമുകളും 9 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ് , മാത്തമാറ്റിക്സ് വിഭാഗങ്ങൾ ഗവേഷണ കേന്ദ്രങ്ങളുമാണ്. മികച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ പഠനാന്തരീക്ഷമാണ് കലാലയത്തിലേത്. അത്യാധുനിക സങ്കേതങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസുകൾ, ലാബുകൾ, ഇൻസ്ട്രുമെന്റേഷൻ സെന്റർ, സെമിനാർ ഹാളുകൾ എന്നിവ ഭിന്നശേഷി വിദ്യാർത്ഥികൾക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെയും ഇ ജേണലുകളുടെയും വൻ ശേഖരമുള്ള ലൈബ്രറി ,കേരളത്തിലെ മികച്ച കലാലയ ലൈബ്രറികളിലൊന്നാണ്. മികച്ചകായിക പരിശീലന സൗകര്യങ്ങളോടുകൂടിയതാണ് 65 ഏക്കർ വിസ്തൃതമായ ക്യാംപസ് . ഇതിൽ ഇൻഡോർ സ്‌റ്റേഡിയം, ബാസ്കറ്റ് ബോൾ, വോളി ബോൾ, ടെന്നീസ് കോർട്ടുകൾ, അത്‌ലറ്റിക് ട്രാക്കുകൾ , ക്രിക്കറ്റ് ഫുട്ബോൾ ഗ്രൗണ്ടുകൾ, ഒളിംപിക്സ് നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് എന്നിവ ഉൾപ്പെടും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളും ക്യാംപസിൽ തന്നെയുണ്ട്.

അക്കാദമികരംഗത്തും കായികരംഗത്തും മികവു തെളിയിച്ച കോളേജ് കലാപരിപോഷണത്തിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാത്ഥികൾക്ക് പരിശീലനം നൽകുന്നു. എല്ലാ ഡിപ്പാർട്ടുമെന്റുകളും ബിരുദ വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടു വർഷവും ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ആദ്യവർഷവും വാല്യു ആഡഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു. കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി സ്കിൽ ഡവലപ്മെന്റ് കോഴ്സുകളും ഉണ്ട്. ഈ അധ്യയവർഷം മുതൽ സ്‌റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയും ഉണ്ടാകും.

റൂസയുടെ ധനസഹായത്തോടെ ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ്, സ്പോർട്സ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ, ഫാക്കൽറ്റി – അലുമ്നി സ്കോളർഷിപ്പുകൾ കലാപ്രതിഭകൾക്ക് പ്രതിവർഷം 2 ലക്ഷം രൂപയുടെ (20 പേർക്ക്) കോളേജ് മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് എന്നിവയെല്ലാം ചേർത്ത് ഒരു കോടിയിൽപരം രൂപയുടെ വിവിധ സ്കോളർഷിപ്പുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2023 ലെ എക്സലൻസ് അവാർഡ് മാർ അത്തനേഷ്യസ് കോളേജിനാണ് ലഭിച്ചത്. ഈ വർഷത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ 5 സ്വർണ്ണം ഉൾപ്പെടെ 17 മെഡലുകൾ നേടി മാർ അത്തനേഷ്യസ് കോളേജ് ചരിത്രവിജയം നേടി. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മികച്ച കായിക പ്രകടനത്തിനുള്ള 2021-22 ലെ മനോരമട്രോഫിയും ഈ വർഷം കേളേജ് സ്വന്തമാക്കിയിരുന്നു. ക്രൈസ്‌റ്റ് കോളേജ് ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ ഡോ.ജോസ് തെക്കൻ ഓൾ കേരള ബെസ്റ്റ് ടീച്ചർ അവാർഡ് , എസ്.ബി കോളേജ് ചങ്ങനാശ്ശേരി നൽകുന്ന ബെർക്ക് മാൻസ് ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ ഈ വർഷം തന്നെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനു ലഭിച്ചത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷനും സ്വച്ഛതാ ആക്ഷൻ പ്ലാനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാംപ്യൻ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഈ സ്വയം ഭരണ കോളജിനെ തേടിയെത്തിയിട്ടുണ്ട്. കായികമേഖലക്ക് നിരവധി ദേശീയ- അന്തർദ്ദേശീയ താരങ്ങളെ സംഭാവന ചെയ്യാനും കോളേജിന് കഴിഞ്ഞിട്ടുണ്ട്. ഒളിമ്പ്യൻ അനിൽഡ തോമസും ടി. ഗോപിയും കാല്പന്ത് കളിയിലെ ദേശീയ താരങ്ങളായ മഷൂർ ഷെരിഫ് ടി, അലക്സ്‌ സജി ഇവർക്ക് പുറമെ കോമൺ വെൽത്ത് ഗെയിംസിലും ലോക ചാംപ്യൻഷിപ്പിലും തിളങ്ങിയ മുഹമ്മദ്‌ അജ്മൽ, എൽദോസ് പോൾ,അബ്ദുള്ള അബൂബക്കർ എന്നിവരും എം. എ. കോളേജിന്റെ കായിക കളരിയിൽനിന്ന് ലോക കായിക ഭൂപടത്തിലേക്ക് ഉയർന്ന നക്ഷത്രങ്ങളാണ്.
അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.
കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

അഡ്മിഷന്
https://macollege. online/ എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

യു ജി പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 8-6-2023 .

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 91 9496 7 92512, 0485 28 22 512, 28 22378

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 9.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ. സംസ്ഥാന ബജറ്റ് പ്രൊപ്പോസലുകളിൽ ഉൾപ്പെട്ടവയാണ് ഇവ. ചേലാട് ഇരപ്പുങ്കൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ പ്രജ്ഞ – സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവും ചരിത്രവിഭാഗവും സംയുക്തമായി കളമെഴുത്ത് പാട്ട് ശില്പശാല സംഘടിപ്പിച്ചു. പാരമ്പര്യ കലാകാരനായ കടന്നമണ്ണ ശ്രീനിവാസൻ നയിച്ച ശില്പശാലയിൽ കളം...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

CHUTTUVATTOM

കൊച്ചി: സമൂഹത്തിന് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്നതിനായി റെഡ് എഫ്എം ഏര്‍പ്പെടുത്തിയ ‘റെഡ് ശക്തി അവാര്‍ഡ് 2026’ കോട്ടപ്പടി സെന്റ് ജോണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ശ്രുതി ജോസ് എംഎസ്‌ജെയ്ക്ക്....

CHUTTUVATTOM

  കോതമംഗലം: കുട്ടികളുടെ സുരക്ഷയും ബോധവല്‍ക്കരണവും ലക്ഷ്യമിട്ട് വിമലഗിരി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ നോ കീ ഫോര്‍ കിഡ്‌സ് റാലി സംഘടിപ്പിച്ചു. കോതമംഗലം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍...

NEWS

കോതമംഗലം: കോട്ടപ്പടി ചേന്നോത്തുമാലില്‍ റിട്ട.ഫാര്‍മസിസ്റ്റ് സി.വി.പൗലോസ് (93) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ:പരേതയായ കെ.ജെ.ഏലിയാമ്മ പൂതൃക്ക കാവനാമോളേല്‍ കുടുംബാഗം.  

NEWS

കോതമംഗലം : മാലിപ്പാറ വാണിയപ്പുരക്കല്‍ സെബാസ്റ്റ്യന്‍ പോള്‍ (ബേബി-67) നിര്യാതനായി. സംസ്‌കാരം ശനി 2ന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ആയവന ലിസി വാരിക്കാട്ട് കുടുംബാഗം. മക്കള്‍: സുബി,എബിന്‍. മരുമക്കള്‍: റോബിന്‍...

CHUTTUVATTOM

കോതമംഗലം: പറമ്പിക്കുളം ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജലസേചന വകുപ്പ്, വൈദ്യുതി ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. കേരളം ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. പ്രിയേഷ്, കെഎസ്ഇബി ചീഫ്...

ACCIDENT

പെരുമ്പാവൂര്‍: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. വൈക്കം പാറയ്ക്കല്‍ ആനിക്കാട് റോയിയുടെ മകള്‍ റിയ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് രായമംഗലം പ്ലാപ്പറമ്പില്‍ അലന്‍ ജോര്‍ജ്...

CHUTTUVATTOM

  കോതമംഗലം: ശോഭന പബ്ലിക് സ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തൺ ‘സിൽവർ റൺ – റൺ ഫോർ എക്സലൻസ് 2026 ആവേശമായി.രജതജൂബിലി ആഘോഷങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും...

CHUTTUVATTOM

  കോതമംഗലം: കീരംപാറസെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ കീഴിലുള്ള പൂച്ചുകുത്ത് സെന്റ് ജൂഡ് കപ്പേളയിലെ വിശുദ്ധ യൂദാതദേവൂവിൻ്റെ തിരുന്നാളിന് കല്യാൺ രൂപത ബിഷപ്പ് എമിരിത്തൂസ് മാർ തോമസ് ഇലവിനാൽ കൊടിയേറ്റി. കപ്പേളയിൽ പുതിയതായി സ്ഥാപിച്ച...

CHUTTUVATTOM

കോതമംഗലം: ക്രിസ്മസ്പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കോതമംഗലത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഒരു മാസം നീളുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. ഡിസംബര്‍ 5 മുതല്‍ ജനുവരി 5 വരെയാണ് ആഘോഷങ്ങള്‍. ഭൂതത്താന്‍കെട്ടില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെ...

error: Content is protected !!