Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം എം.എ കോളേജിൽ യാത്രയയപ്പ് സമ്മേളനം നടന്നു.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഈ വർഷം വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് കോളേജ് മാനേജ്മെൻ്റ്, സ്റ്റാഫ് ,സ്റ്റുഡൻ്റ്സ് എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ചു.കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിലെ സെൻറർ ഫോർ ബഡ്ജറ്റ് സ്റ്റഡിസ് ഡയറക്ടർ ഡോ. എം.കെ. സുകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഡെൻസിലി ജോസ് സ്വാഗതം അർപ്പിച്ചു.ഈ വർഷം വിരമിക്കുന്ന കെമിസ്ട്രി വിഭാഗം പ്രൊഫസറും കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷാൻ്റി എ അവിരാ പ്രധാന സന്ദേശം നൽകി.

വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം എം.എ.കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസും, മുഖ്യാതിഥി ഡോ.എം.കെ. സുകുമാരൻ നായരും ചേർന്ന് നിർവഹിച്ചു.ഈ വർഷം വിരമിക്കുന്ന അധ്യാപകരായ ഡോ. വിജയകുമാരി എം.എസ്, ഡോ. മിനി വർഗീസ്, ഡോ. മാത്യൂസ് ജേക്കബ്, അനധ്യാപകനായ മർക്കോസ് പി.ഡി. എന്നിവർ വിടവാങ്ങൽ പ്രസംഗം നടത്തി.

റിട്ട. ടിച്ചേഴ്സ് ഫോറം സെക്രട്ടറി പ്രൊഫാ.കെ.എം. കുര്യാക്കോസ്, റിട്ട. നോൺ ടീച്ചിങ് ഫോറം പ്രസിഡൻറ് ടി.എ. വിജയൻ , അധ്യപകരായ ഡോ. എൽദോസ് എ .എം, ഡോ. സിബി. എം.എം., ഡോ. ദീപ .എസ് ,പ്രൊഫ.ഹാരി ബെന്നി ചെട്ടിയാംകുടിയിൽ, കോളേജ് സുപ്രണ്ട് ദീപു വി.ഇ, കോളേജ് സ്റ്റുഡൻ്റസ് യുണിയൻ ചെയർമാൻ ആൽവിൻ മോഹനൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ചിത്രം : കോതമംഗലം എം. എ. കോളേജിൽ നിന്ന് ഈ വർഷം വിരമിക്കുന്നവരുടെ യാത്രയയപ്പ് സമ്മേളനത്തിൽ, സി ബി എസ് കുസാറ്റ് ഡയറക്ടർ ഡോ. എം. കെ. സുകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തുന്നു

You May Also Like