കവളങ്ങാട് : കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിന് മുകളിലായി. കഴിഞ്ഞ ഏപ്രിൽ മാസം ഇരിങ്ങാലക്കുട സ്വദേശി പള്ളി വികാരി ഓടിച്ച ബൊലോറോ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയും കോൺഗ്രീറ്റ് ബിൽഡിങ്ങിന്റെ സംരക്ഷണഭിത്തി പകുതിയോളം തകർന്ന് വീഴുകയും ബാക്കിയുള്ള ഭിത്തികൾ വാർക്കയിൽ നിന്ന് വിണ്ട് കീറി അകന്ന് നിൽക്കുകയാണ്. കോൺ ഗ്രീറ്റ് തൂണുകളില്ലാതെ പഴയകാലത്തെ ഭിത്തിയിൽ വച്ച് വാർത്ത ബിൽഡിങ്ങായത് മൂലം സംരക്ഷണഭിത്തി തകർന്നതോടെ ഏത് സമയത്തും നിലംപൊത്താം. തേങ്കോട്, വെള്ളാമകുത്ത് പ്രദേശവാസികളും നിത്യേന ഊന്നുകൽ മൃഗാശുപത്രി ലെത്തുന്നവരടക്കം നൂറ് കണക്കിനാളുകൾ ഉപയോഗിച്ചുവരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്ന് സമീപ പ്രദേശത്ത് വൃക്ഷങ്ങൾ ഒന്നുമില്ലാത്തത് മൂലം തകർന്ന നിലംപൊത്താറായ കാത്തിരിപ്പ് കേന്ദ്രത്തിനുള്ളി കയറുന്നത് കാണുമ്പോൾ തന്നെ ഭയം തോന്നും. ആയതിനാൽ വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് എത്രയും പെട്ടെന്ന് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി കാൽനട യാത്രക്കാരുൾപ്പെടെയുള്ളവരുടെ ജീവൻ സംരക്ഷിക്കണമെന്ന് ജനതാ കൺസ്ട്രക്ഷൻ ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്.) കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടി അദ്ധ്യക്ഷനായി. സി.കെ.നാരായണൻ ,സോമൻ കളരിക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: ഭീതി പരത്തി എപ്പോൾ വേണമെങ്കിലും തകർന്ന് വീഴുന്ന അവസ്ഥയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം. ഉള്ളിൽ ക്ഷീണിതനായ കാൽനടയാത്രക്കാരൻ വിശ്രമിക്കുന്നു.