ഹൃദയാഘാദത്തെ തുടർന്ന് നെല്ലിമറ്റം എം |ബിറ്റ്സ് എഞ്ചിനിയറിംങ്ങ് കോളജ് ബസ് ഡ്രൈവർ ഷാമോൻ കാസിം (32) രാവിലത്തെ ട്രിപ്പിന് ശേഷം ബസ് ക്ലീൻ ചെയ്യവെ കോളജിൽ നെഞ്ച് വേദന അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ഉടൻ കോതമംഗലത്തെ ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിമറ്റം കോളനിപ്പടി തേളായിൽ വീട്ടിൽ കാസിമിന്റേയും നസീമയുടേയും മകനാണ് ഷാമോൻ. ഭാര്യ ഷെറിന ആയക്കാട് തൈക്കാവും പടി കാരയിൽ കുടുംബാംഗം മക്കൾ സിഫ്ന (8) ഷിഫാൻ (5) സംസ്കാരം നടത്തി. എച്ച്.എം.എസ്. ട്രേഡ് യൂണിയൻ നെല്ലിമറ്റം മേഖലാ കമ്മറ്റി പ്രസിഡന്റു കൂടിയായിരുന്നു ഷാമോൻ
