കോതമംഗലം : കേരള സർക്കാരിന്റെ ഇന്ന് (വെള്ളി) യാഴ്ച നറുക്കെടുത്ത നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപയാണ് അസം സ്വദേശിയും കോതമംഗലം നെല്ലി മറ്റത്തെ ബിസ്മി ഹോട്ടൽ ജീവനക്കാരനുമായ ഇക്രം ഹുസൈൻ (42) ന് ഒന്നാം സമ്മാനം ലഭിച്ചത്. നിർമ്മൽ ലോട്ടറിയുടെ മുവാറ്റുപുഴയിൽ നിന്നും എടുത്ത് നെല്ലിമറ്റം പരീക്കണ്ണി റോഡിൽ മരിയ ഗോൾഡ് കവറിംങ്ങിന് ചേർന്ന് ലോട്ടറി വിൽപന നടത്തിവന്നിരുന്ന സിബി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ സമ്മാനമായി ഇക്രത്തിന് ലഭിച്ചത്. ഇക്രത്തിന്റെ ഭാര്യ എസ്നാ രബീഗം, മക്കൾ : ഹസറുൾ, ദസ്മിന , ജബിന . വിദ്യാർഥികളാണ്.
സമ്മാനാർഹമായ ടിക്കറ്റ് നെല്ലിമറ്റം എസ്.ബി.ഐ. ശാഖയിൽ ഏൽപിച്ചു.
