Connect with us

Hi, what are you looking for?

NEWS

കോതമംഗലം കുരൂർത്തോട്ടിലൂടെ ഒഴുകി നടന്ന മൃതദേഹം തിരിച്ചറിഞ്ഞു.

കോതമംഗലം : കുരൂർത്തോട്ടിലൂടെ ഒഴുകി നടന്ന മൃതദേഹം തിരിച്ചറിഞ്ഞു. മാർബേസിൽ
സ്കൂളിന് സമീപത്തുള്ള ടി.ബി. കുന്നിൽ താമസിക്കുന്ന സജി (35)S/O ബേബി പുത്തൻപുരക്കൽ (ചെമ്പൻ – 35 ) മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. കോതമംഗലം അഗ്നി രക്ഷാ നിലയത്തിൽ നിന്നും STO കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ VM ഷാജി, മുഹമ്മദ്‌ ഷിബിൽ, നിസാമുദീൻ, ജോബി വർഗീസ് എന്നിവർ പുഴയിൽ തിരച്ചിൽനടത്തി ടിയാന്റെ ബോഡി കണ്ടടുത്തു ഗ്രേഡ് ASTO KK ബിനോയ്‌, KS എൽദോസ്, അൻവർ സാദത്ത്, ആൻസിൽ KA. എന്നിവർ ടി സംഭവത്തിൽ പങ്കെടുത്തു. മരണ കാരണം അറിവായിട്ടില്ല പോലീസ് അന്വേഷിച്ചു വരുന്നു.

കോതമംഗലം പോലീസും ഫയർഫോഴ്സും ചേർന്നാണ് ജഢം കരക്കെടുത്തത്. പോലീസ് മേൽനോട്ടത്തിലുള്ള ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷം ജഢം കോതമംഗലം താലൂക്ക്ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരുഹതയുണ്ടോ എന്നതടക്കം അന്വേഷണവിധേയമാക്കുമെന്ന് കോതമംഗലം പോലീസ് അറിയിച്ചു. വിശദമായ മെഡിക്കൽ പരിശോധനയിൽ കൂടുതൽ അസ്വഭാവികത തോന്നിയാൽ
പോലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തും.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...