Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത്‌ ബ്രൗൺ ഷുഗറുമായി അസം സ്വദേശി അറസ്റ്റിൽ.

കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റെയ്‌ഡും കർശന മിന്നൽ പരിശോധനകളും നടത്തുന്നതിനിടയിൽ നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിൽ ചിറപ്പടിക്കു സമിപം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആയുഷ് പ്രാധമിക ഹോമിയോപതി ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അസം സംസ്ഥാനത്തിലെ നാഗോൺ സ്വദേശി സദ്ദാം ഹുസൈനെ( 28)തടഞ്ഞു നിർത്തി പരിശോധിച്ചതിൽ രണ്ടു പെട്ടികളിലായി പോക്കറ്റിൽ സുക്ഷിച്ച 25 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെത്തി അറസ്റ്റ് ചെയ്തു.

നെല്ലിക്കുഴി സ്വദേശികൾക്ക് കൈമാറുന്നതിനായി ആണ് സദ്ദാം ഹുസൈൻ നെല്ലിക്കുഴിയിൽ എത്തിയത്. സദ്ദാം ഹുസൈൻ താമസിക്കുന്ന പെരുമ്പാവൂർ വെങ്ങോലയിലെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം പരിശോധന നടത്തി. ക്വാറിയർ വഴി വ്യാപകമായി ബ്രൗൺ ഷുഗർ കേരളത്തിലേക്ക് എത്തിയതായി പരിശോധനയിൽ ബോധ്യപ്പെട്ടു.10 വർഷത്തിലധികം ശിക്ഷ കിട്ടാവുന്ന കുറ്റം ആണ് സദ്ദാം ഹുസൈൻ ചെയ്തിരിക്കുന്നത്..5 ഗ്രാമിലധികം ബ്രൗൺ ഷുഗർ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റം ആണ്. കൂടുതൽ അസം സ്വദേശികൾ ഇയാൾക്കൊപ്പം മറ്റു ജോലികളുക്കൊന്നും പോകാതെ മയക്കു മരുന്ന് വില്പന നടത്തുന്നതായി ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.
കോതമംഗലം താലൂക്കിൽ എക്സ്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12 വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വ്യാപകമായ റെയിടും മിന്നൽ പരിശോധനയും എക്സ്സൈസിന്റെ നേതൃത്വത്തിൽ താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും.. എക്സ്സൈസ്, പോലീസ്, ഫോറെസ്റ്റ്, റവന്യൂ, എന്നിവരുമായി സംയുക്ത റൈടുകളും നടത്തും.. താലുക്കിൽ 24 മണിക്കൂറും ഒരു ഓഫീസറുടെ നേതൃത്വത്തിൽ ഒരു സ്ട്രൈക്കിങ് ഫോഴ്സ് പാർട്ടി ഫീൽഡിൽ ഉണ്ടായിരിക്കും. മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്‌, എന്നിവയുടെ വിപണനം, വിതരണം, ശേഖരം, ശ്രദ്ധയിൽ പെട്ടാൽ 7012418206 എന്ന നമ്പറിൽ അറിയിക്കുക.

രഹസ്യ വിവരം നൽകുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും. എക്സ്സൈസ് സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപ്, po മാരായ നിയാസ്, ജയ് മാത്യു, സിദ്ധിഖ്, സിഇഒ മാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...