കോതമംഗലം: കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെ യുവ ഡോക്ടറെ രോഗിയായ വന്ന പ്രതി ദാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് IMA കോതമംഗലത്തിൻ്റെ നേതൃത്വത്തിൽ സെൻ്റ്.ജോസഫ് ഹോസ്പിറ്റലിൽ പ്രതിഷേധ ധർണ്ണ നടത്തി, സെൻ്റ്.ജോസഫ് ആശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ.റോബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ്ണ IMA കോതമംഗലം പ്രസിഡൻ്റ് ഡോ.ബിജു ചാക്കോ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സീനിയർ IMA ഡോ.രാധ കൃഷ്ണൻ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് കോതമംഗലത്തെ എല്ലാ ആശുപത്രിയിലെയും ഡോക്ടർമാർ OP ബഹിഷ്കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
