കോതമംഗലം: ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി “റൈസ്”ൻറെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികവു തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ് ഇന്ന് ഉച്ച്ക്ക് 3 മണിക്ക് കോതമംഗലം സെൻറ് അഗസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടത്തി. ചടങ്ങിൽ സെൻ്റ. അഗസ്റ്റ്യൻസ് സ്കൂൾ ഹെഡ്മിസിസ് സിസ്റ്റർ റിനി മരിയ സ്വാഗതം അറിയിച്ചു. AEO സുധീർ KP അദ്ധ്യക്ഷനായി, ഡീൻ കുര്യാക്കോസ് MP ഉദ്ഘാടനം ചെയ്തു. പ്രശസ്ത വേഗ കാർട്ടൂണിസ്റ്റ് ജിതേഷജിയും റേഡിയോ ആർ.ജെ. ശംഭുവും മുഖ്യ അതിഥികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ, ഷിബു തെക്കുപ്പുറം,KP ബാബു, PP ഉതുപ്പാൻ, AG ജോർജ്, MS എൽദോസ്,എബി എബ്രാഹം,പഞ്ചായത്ത് പ്രസിഡൻ്റുമാരായ PK ചന്ദ്രശേഖരൻ നായർ, ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസ്സമോൾ ഇസ്മായിൽ, സോണി നെല്ലിയാനി എന്നിവർ പങ്കെടുത്തു.ഈ വർഷം കോതമംഗലം നിയോജക മണ്ഡലത്തിന്റെ പരിധിയിലുളള (എയ്ഡഡ്/അൺ എയ്ഡഡ്) സ്കൂളുകളിൽനിന്നും പഠനം നടത്തി എല്ലാ വിഷയങ്ങൾക്കും A+ മാർക്ക് കിട്ടിയവർക്കാണ് അവാർഡ് നൽകിയത്. ചടങ്ങിൽ 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ചു.