കോതമംഗലം : അതി ജീവനത്തിന്റെ സമയത്ത് കോവിഡ് രോഗികൾക്ക് രക്തം ദാനം നൽകി കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബേസിൽ യൂത്ത് അസോസിയേഷൻ പ്രവർത്തകർ വീണ്ടും സമൂഹത്തിന് മാതൃകയായി. സ്റ്റുഡന്റസ് പോലീസ് കേഡറ്റുമായി സഹകരിച്ചു കൊണ്ട് ആലുവ ഐ. എം. എ.യിൽ വെച്ചാണ് യൂത്ത് അസോസിയേഷൻ പ്രവർത്തകർ രക്ത ദാനം നടത്തിയത്. കേരള സർക്കാരിന്റെ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ ധന്യ കിറ്റ് പാക്കിങ് ജോലികൾ കോതമംഗലത്ത് ഇന്ന് പതിനൊന്നം ദിവസം പൂർത്തിയാകുമ്പോൾ അതിലും യൂത്ത് അസോസിയേഷൻ പ്രവർത്തകർ സജീവമായി പങ്കെടുക്കുന്നു.