കോതമംഗലം : ജല നിരപ്പ് ഉയർന്നതിനെത്തുടർന്ന് ഭൂതത്താൻകെട്ട് ബാരിയേജിന്റെ 15 ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത് ബാരിയേജിന്റെ 10 ഷട്ടറുകൾ ഒരു മീറ്റർ വീതവും, 5 ഷട്ടറുകൾ 50 cm വീതവുമാണ് ഉയർത്തിയിരിക്കുന്നത്. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10 ആണ്. ഇടമലയാറിൽ നിന്നും – ലോവർപെരിയാറിൽ നിന്നുമുള്ള ജലത്തിൻ്റെ വരവ് വർദ്ധിക്കുകയും വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ് ഷട്ടറുകൾ ഉയർത്താൻ തീരുമാനമായത്.
