കോതമംഗലം: കേരള ഫ്ലോറിംഗ് ട്രെഡ് യുണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിനും വിതരണവും കോതമംഗലത്ത് വച്ച് നടന്നു.കെ.എഫ്.ടി.യു
കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം ജെ.ബി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് പുതിയ അംഗത്വ കാർഡുകൾ വിതരണം ചെയ്തു.
സമ്മാന കൂപ്പൺ നറുക്കെടുപ്പിന് ജില്ല പ്രസിഡൻ്റ് റഹിം കോതമംഗലം, ജില്ലാ സെക്രട്ടറി സുബൈർ ചേലക്കുളം, ട്രഷറർ ശിവൻ പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി. മേഖല
പ്രസിഡൻ്റ് ബിജു വട്ടപറമ്പിൽ സെക്രട്ടറി റെജി കാക്കാറാട്ട്, ട്രഷറർ എൽദോസ് ടി.കെ തുടങ്ങിയവർ തൊഴിലാളികൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷയെ കുറിച്ച് വിശദീകരിച്ചു.
ഫോട്ടോ: കോതമംഗലത്ത് വച്ച് നടന്ന കെ.എഫ്.ടി.യു മെമ്പർഷിപ്പ് കാമ്പയിൻ
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				