Connect with us

Hi, what are you looking for?

NEWS

ടൂറിസം സാധ്യതകളെ അവസരമാക്കി മുന്നേറാന്‍ ഒരുങ്ങി കീരംപാറ ഗ്രാമപഞ്ചായത്ത്.

കോതമംഗലം : പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ പഞ്ചായത്താണ് കീരംപാറ. വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളാണ് പഞ്ചായത്തിലുള്ളത്. കാര്‍ഷിക ഗ്രാമമെന്ന നിലയില്‍ കൃഷിക്കും അതിനൊപ്പം വിനോദസഞ്ചാരത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് നീങ്ങുകയാണ് കീരംപാറ. ടൂറിസത്തിന് അനന്തസാധ്യതകളാണ് കീരംപാറ പഞ്ചായത്തിനുള്ളതെന്ന് പ്രസിഡന്റ് വി. സി. ചാക്കോ പറഞ്ഞു. കീരംപാറ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ടൂറിസം സാധ്യതകളിലേക്കാണ് വഴി തുറക്കുന്നത്. ഇത് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇഞ്ചത്തൊട്ടി തൂക്ക് പാലം, പെരിയാറിന്റെ മനോഹരമായ കാഴ്ചകള്‍, പുന്നേക്കാടിനു സമീപമുള്ള 611 മുടി, നാടുകാണി മല തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍. ഇവയെ ഉള്‍പ്പെടുത്തി ഒരു ടൂറിസം പാക്കേജാണ് ഉദ്ദേശിക്കുന്നത്.

വിദേശികളെ ഉള്‍പ്പെടെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ) തയ്യാറാക്കുകയാണ് പഞ്ചായത്ത്‌ . പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പഞ്ചായത്തിലെ വനിതകള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനെയും സമീപിച്ചിട്ടുണ്ട്. വിവിധ ടൂറിസം ഫെസ്റ്റുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രധാന്യമുള്ള പഞ്ചായത്താണ് കീരംപാറ. ഈ സാമ്പത്തിക വര്‍ഷത്തില്‍ സമഗ്ര പുരയിടകൃഷി പദ്ധതി ആവിഷ്‌കരിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈ, പച്ചക്കറിത്തൈ തുടങ്ങിയവ വിതരണം ചെയ്തു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വിവിധ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.

ക്ഷീരമേഖലയില്‍ കാലീത്തീറ്റയ്ക്ക് സബ്സിഡി കൊടുക്കുന്നുണ്ട്. ആടുവളര്‍ത്തല്‍ സ്‌കീം നടപ്പിലാക്കി വരുന്നു. മൃഗാശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തിന് കീഴില്‍ രണ്ട് പൊതുവിദ്യാലയങ്ങളാണുള്ളത്. ഇവയുടെ ഭൗതിക സാഹചര്യം ഉയര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. രണ്ട് സ്ഥാപനങ്ങളിലും 10 ലക്ഷം രൂപ വീതം ചെലവഴിച്ചിട്ടുണ്ട്. വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നു. നാടുകാണിയില്‍ എസ്.സി വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി പ്രതിഭാകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിനും കുടിവെള്ളം എത്തിക്കുന്നതിനും പഞ്ചായത്ത് നടപടിയെടുത്തു.

ക്ലീന്‍ കീരംപാറ, ഗ്രീന്‍ കീരംപാറ എന്ന പദ്ധതി ആവിഷ്‌കരിച്ചു. ജനകീയ പങ്കാളിത്തത്തോടെ മാലിന്യപ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യം. പഞ്ചായത്തില്‍ ഹരിത കര്‍മസേന പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജൈവമാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബയോ ബിന്നുകള്‍ വൈകാതെ വിതരണം ചെയ്യും. ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം പഞ്ചായത്തില്‍ മികച്ചരീതിയില്‍ നടന്നുവരുന്നു. വീടില്ലാത്ത 250 കുടുംബങ്ങള്‍ ഇനിയും പഞ്ചായത്തിലുണ്ട്. ഈ ഭരണസമിതിയുടെ കാലയളവില്‍ അവര്‍ക്കെല്ലാം വീട് നല്‍കുക എന്നതാണ് ലക്ഷ്യം.
കുടിവെള്ളക്ഷാമമുള്ള ചില പ്രദേശങ്ങള്‍ പഞ്ചായത്തിലുണ്ട്. അത് ശാശ്വതമായി പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിലവില്‍ 19 കോടിയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. ജല ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് ഗാര്‍ഹിക കണക്ഷനുകളും നല്‍കുന്നുണ്ട്.

ചിത്രം :1. പഞ്ചായത്ത്‌ പ്രസിഡന്റ് വി. സി. ചാക്കോ
2. പെരിയാർ നദിക്ക് കുറുകെയുള്ള ഇഞ്ചത്തൊട്ടി തൂക്കു പാലം.

You May Also Like

CHUTTUVATTOM

കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...

CHUTTUVATTOM

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കീരംപാറ മണ്ഡലം വാര്‍ഷികം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കീരംപാറ മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

കീരംപാറ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ജിജി എളൂരിന്റെഅധ്യക്ഷത വഹിച്ച് പതാക ഉയർത്തി. സെക്രട്ടറി ജോർജ് കുര്യൻ,ട്രഷറർ ബേസിൽ തൊണ്ടുങ്കൽ,വൈസ് പ്രസിഡന്റ്‌ ബിനു വാഴത്തോട്ടം,വനിതാ...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം:കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും തെരുനായ്ക്കളുടെ വിളയാട്ടം. പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനകളെക്കൊണ്ട് ജനം പൊറുതി മട്ടിയിരിക്കുമ്പോഴാണ്. കവലയിൽ തെരുവ്നായ് ശല്യം രൂക്ഷമായിരിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകളുൾ വന്നു...

CHUTTUVATTOM

കോതമംഗലം: കീരംപാറയില്‍ വെള്ളിയാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൂരികുളം സ്വദേശി കുമാരന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ വീടിന്റെ...

CHUTTUVATTOM

ഷാനു പൗലോസ് കോതമംഗലം: കേരള സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ചിലെ എക്കോ ടൂറിസം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയമലയോര പ്രദേശമായ പാലമറ്റം കാളക്കടവ് എക്കോ പോയിന്റ് കേന്ദ്രീകരിച്ച്ആരംഭിച്ച എക്കോ ടൂറിസം പദ്ധതി ഗര്‍ഭാവസ്ഥയില്‍ തന്നെ നിലച്ച് പോകുന്ന...

CRIME

കോതമംഗലം :നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കീരംപാറ പുന്നേക്കാട് നെടുമ്പാറ പാറയ്ക്കൽ വീട്ടിൽ, അലക്സ് ആൻ്റണി (28) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം :കീരംപാറ – ഭൂതത്താൻകെട്ട് റോഡ് നവീകരണം പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച്...

NEWS

കോതമംഗലം : തിരുവനന്തപുരം സർഗ്ഗാരവം സാഹിത്യ സാംസ്കാരിക വേദിയുടെ ഗിഫ മാധ്യമ പുരസ്കാരം മാധ്യമ പ്രവർത്തകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സിന്. നാളെ ബുധനാഴ്ച്ച തിരുവനന്തപുരം...

NEWS

കോതമംഗലം :കോതമംഗലം ഡിവിഷനു കീഴിൽ കീരംപാറ പഞ്ചായത്തിലെ വന്യ മൃഗ ശല്യം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്ങിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുള്ളതായി വനം വകുപ്പ് മന്ത്രി എ...

error: Content is protected !!