Connect with us

Hi, what are you looking for?

NEWS

ചേലാട് ജംഗ്ഷനിൽ ബസ് കാത്ത് നിൽക്കുന്നവർക്ക് ഭീക്ഷണിയായ് തെരുവ് നായ്ക്കൾ

കോതമംഗലം : ചേലാട് തെരുവുനായ്ക്കളുടെ ശല്യം ഏറിവരുന്നതായി പരാതി. പിണ്ടിമന ,കീരംപാറ പഞ്ചായത്തുകളും കോതമംഗലം മുനിസിപ്പാലിറ്റിയും സംഗമിക്കുന്നിടമാണ് ചേലാട്. പോളിടെക്നിക് ,ദന്തൽ കോളേജ് ,ഹയർ സെക്കൻ്ററി സ്കൂൾ ,സർക്കാർ സ്കൂൾ , BRC തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികളും ജീവനക്കാരുമാണ് ചേലാട് വഴി വന്നു പോകുന്നത്. ഇവിടെയാണ് തെരുവുനായ്ക്കൾ വർദ്ധിച്ചു വരുന്നതായി കാണുന്നത്. കോതമംഗലത്തെയും മറ്റ് വിദ്യാലയങ്ങളിലേക്കും രാവിലെ പോകാൻ കാത്തു നിൽക്കുന്ന വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും വാഹനയാത്രികർക്കും തെരുവ് നായ്ക്കൾ ഇവിടെ ഒരു ഭീക്ഷണിയായി മാറുന്നുണ്ട്. രാത്രി കാലങ്ങളിൽ തെരുവുനായ്ക്ക് വാഹനത്തിൻ്റെ പിന്നാലെ ഓടുന്നതും വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. ദുരന്തങ്ങൾ വന്നതിനു ശേഷം നടപടിയെടുക്കാതെ ദുരന്തമുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ജോൺസൻ കറുകപ്പിള്ളിൽ അവശ്യപ്പെട്ടു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...