കവളങ്ങാട്: നെല്ലിമറ്റത്ത് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കുത്തേറ്റ യുവതി ഗുരുതരവസ്ഥയിൽ. ഇന്നലെ രാവിലെ ഏഴ് മണിക്ക് നെല്ലിമറ്റം – വാളാച്ചിറ റോഡിൽ കുറുങ്കുളത്തിന് സമീപം ജോലിസ്ഥലത്തേക്ക് പോകാനിറങ്ങിയ മോളയിൽ വീട്ടിൽ അശോകൻ്റെ ഭാര്യ ജേബി(42) യെയാണ് വഴിയിൽ കാത്ത് നിന്ന് ആയുധമുപയോഗിച്ച് ഭർത്താവ് അശോകൻ പിന്നിൽ നിന്നും കുത്തി വീഴ്ത്തിയത്. നാട്ടുകാർ ഒച്ചവച്ച് ഓടിക്കൂടിയപ്പോഴേക്കും അശോകൻ ഓടി മറയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതര പരിക്ക് പറ്റിയ ജേബിയെ ആദ്യം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ അശോകനായി ഊന്നുകൽ പോലീസ് അന്വഷണം ഊർജിതമാക്കി.
