കവളങ്ങാട് : തലക്കോടിന് സമീപം വെള്ളക്കയത്ത് വീട്ടിലേക്കുള്ള വഴിയിലെ കൽക്കെട്ടിനുള്ളിലൊളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളക്കയം, വെള്ളെള്ള് എന്ന സ്ഥലത്ത് ഒരു വീടിന്റെ നടപ്പുവഴിയുടെ കെട്ടിനകത്തു നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ചുള്ളിക്കണ്ടം ഫോറസ്റ്റർ മുഹമ്മദ് അഷ്റഫ് വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും CK വർഗീസ് എത്തി പാമ്പിനെ പിടികൂടി. വനപാലകരായ അനി, മാഹിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു.
