കവളങ്ങാട് : ഊന്നുകൽ -തൊടുപുഴ റൂട്ടിൽ കൂറ്റംവേലിയിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ മതിലിടിച്ച് തകർത്ത ശേഷം റോഡിൽ തല കീഴായ് മറിഞ്ഞ് കോട്ടയം സ്വദേശികളായ നാല് യാത്രക്കാർക്ക് പരിക്ക്. കഴിഞ്ഞ രാത്രി പതിനൊന്ന് മണിയോടെയാണ് കൂവള്ളൂർ ശിവക്ഷേത്രത്തിന് സമീപം അപകടം നടന്നത്. ഉടൻ തന്നെ ഓടിക്കൂടിയ പ്രദേശവാസികളും പോത്താനിക്കാട് പോലീസും ചേർന്ന് പരിക്ക് പറ്റിയ കോട്ടയം കുമരകം അയർക്കുന്നത്തുകാരായ സെബാസ്റ്റ്യൻ, സുജിത്ത്, സുമേഷ് പാറംപുഴ സ്വദേശി ജോസഫ് എന്നിവരെയാണ് തൊടുപുഴ ചാഴിയാട്ട് ഹോസ്പിറ്റലിലെത്തിച്ചു. കൊടുംവളവും കുത്തനെയുള്ളവളവോടു കൂടിയ ഇറക്കവും വീതി കുറവും പ്രദശത്ത് നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതായി നാട്ടുകാർ പറഞ്ഞു.
