കവളങ്ങാട് : പെരുമണ്ണൂരിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കോഴിയെ വിഴുങ്ങുവാനായി ശ്രമിക്കുന്നതിനിടയിൽ ആണ് വീട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. പെരുമണ്ണൂർ മനിയില വീട്ടിൽ ഷോമി ജോർജിന്റെ പുരയിടത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കോഴിയെ വിഴുങ്ങുന്നത് കണ്ട വീട്ടുകാർ വിവരം തടിക്കുളം ഫോറെസ്റ്റ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫോറെസ്റ്റർ ടി.വി മുരളിയുടെ നിർദ്ദേശപ്രകാരം സി.കെ വര്ഗീസ് സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. പെരുമ്പാമ്പ് പിടികൂടിയ കോഴി ചാവുകയും ചെയ്‌തു. പത്തടിയോളം നീളമുള്ള ആൺപാമ്പിനെ വനത്തിൽ സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടു.
