കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു.
കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്.
കോൺഗ്രസിലെ ധാരണപ്രകാരം നിലവിൽ ഉണ്ടായിരുന്ന പ്രസിഡന്റ് സൈജന്റ് ചാക്കോ സ്ഥാനം രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. UDF – ലെ പ്രസിഡൻ്റ് സ്ഥാനാർത്ഥി കോൺഗ്രസിലെ സൗമ്യ ശശിക്ക് 6 വോട്ടും, എൽ. ഡി.എഫിന് മൂന്ന് വിമതരുടെ പിന്തുണ ഉൾപ്പെടെ പതിനൊന്ന് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
നിലവിലെ വൈസ് പ്രസിഡൻ്റ് UDF സ്വതന്ത്ര ജിംസിയാ ബിജുവിനെ തിരെ മൂന്ന് UDF വിമതരുടെ പിന്തുണയോടെ അവിശ്വാസത്തിന് നിലവിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
പാർട്ടി വിപ്പ് ലംഘിച്ചു പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വേട്ടു ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചതായി
കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച കോൺഗസ് അംഗങ്ങളായ ലിസി ജോളി, സിബി മാത്യു, ഉഷ ശിവൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്നും പുറത്താക്കിയതായും വൈ.പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഒപ്പു വച്ച പാർട്ടി അംഗം എം കെ വിജയന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് , കെ പി സി സി അംഗം എ ജി ജോർജ്ജ്, മുൻപഞ്ചായത്ത് പ്രസിഡന്റ് ഷൈജജന്റ് ചാക്കോ , നേര്യമംഗലം മണ്ഡലം പ്രസിഡന്റ് ജെയ്മോൻ ജോസ് , കവളങ്ങാട് മണ്ഡലം പ്രസിഡന്റ് ജോബി ജേക്കബ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.