കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കഴിഞ്ഞയാഴ്ച സി.പി.എം ധർണ്ണ നടത്തിയിരുന്നു. മോശമായ പദപ്രയോഗങ്ങളും , വ്യക്തിപരമായ പരാമർശങ്ങയും ഉപയോഗിച്ചാണ് ധർണ്ണയിൽ നേതാക്കൾ പ്രസംഗിച്ചത്. ഊന്നുകൽ, കവളങ്ങാട് സഹകരണ ബാങ്കുകളിലെ മുക്കുപണ്ടം പണയം വക്കുന്ന അഴിമതിക്കെതിരെ യു.ഡി എഫ് നടത്തിയ മാർച്ചിലും ധർണ്ണയും വൈസ് പ്രസിഡന്റും പങ്കെടുത്ത് പ്രസംഗിച്ചിരുന്നു. ഇന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ യാതൊരു പ്രകോപനവുമില്ലാതെ സി.പി.എം മെമ്പർ വൈസ് പ്രസിഡന്റ് ജിൻസിയ ബിജുവിനെ ആക്ഷേപിച്ചു കൊണ്ട് തല്ലാനായി പാഞ്ഞെടുക്കുകയായിരുന്നു.
നേര്യമംഗലം 11-ാം വാർഡിൽ സി.പി.എം സിറ്റിംഗ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്ക് പിന്തുണ കൊടുത്ത നാൾ മുതൽ തുടങ്ങിയതാണ് വൈസ് പ്രസിഡന്റിനോടുളള സി.പി.എം അസഹിഷ്ണുത. മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന കവളങ്ങാട് പഞ്ചായത്ത് ഭരണസമിതിയെ തകർക്കുന്നതിനും വൈസ് പ്രസിഡന്റിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം നീക്കം ശക്തമായി ചെറുത്തു തോല്പിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ അഭിപ്രായപ്പെട്ടു. സി.പി.എം ഉപരോധത്തിൽ ഭയപ്പെടില്ലന്നും ജനകീയ വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കുമെന്നും, ഭരണ സമിതിക്കുള്ള പിന്തുണ തുടരുമെന്നും വൈസ് പ്രസിഡന്റ് ജിൻസിയ. ബിജുവും അഭിപ്രായപ്പെട്ടു.