ഊന്നുകൽ : നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ ഏഴ് വിദ്യാർത്ഥികൾ വിജയം നേടി. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അജിൽ ജീവൻ, ആര്യനന്ദ സജീവ്, ആവണിക എം ജോമോൻ, ഫാത്തിമ റമീസ, ശിശിര ആർ, ഇന്ദുബാല ബിജു, ആഞ്ചല ജോൺസൻ എന്നിവരാണ് സ്കോളർഷിപ്പിന് അർഹരായത്. ഓരോ വർഷവും 12000 രൂപ വീതം പ്ലസ്ടു വരെ പഠനത്തിനാവശ്യമായ 48,000 രൂപയാണ് ഓരോ കുട്ടികൾക്കും സ്കോളർഷിപ്പായി ലഭിക്കുക. 17 പേരാണ് സ്കൂളിൽ നിന്നും പരീക്ഷ എഴുതിയത്. 10 കുട്ടികൾ പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും 7പേർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.സ്കൂൾ മാനേജർ പെരിയ ബഹുമാനപ്പെട്ട ഡോക്ടർ തോമസ് പോത്തനാമൂഴി കുട്ടികളെ അനുമോദിക്കുകയും
സ്കൂളിന്റെ ചരിത്രത്തിൽ ഈ വിജയം തങ്കലിപികളിൽ എഴുതി ചേർത്തിരിക്കുന്നു എന്ന് ആശംസിക്കുകയും ചെയ്തു.
സ്കൂളിലെ വിദ്യാർത്ഥികൾക്കായി USS, NMMS, എന്നിവയക്ക് അക്കാദമിക് വർഷാരംഭം മുതൽ സ്പെഷ്യൽ കോച്ചിങ് ക്ലാസുകൾ സ്കൂളിലെ അദ്ധ്യാപകർ എടുത്തിരുന്നു. സമയബന്ധിതമായി വിഷയടിസ്ഥാനത്തിൽ ചിട്ടയായ പരിശീലനം അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൽകുകയും, രക്ഷിതാക്കളും കുട്ടികൾക്ക് വേണ്ട പ്രോത്സാഹനവും നൽകിയതിന്റ ഫലമായാണ് സ്കൂളിന് ഈ ചരിത്രവിജയം നേടാനായത്.
കോതമംഗലം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ NMMS സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ലിറ്റിൽ ഫ്ലവർ സ്കൂളിന് സ്വന്തം എന്ന ഖ്യാതി നേടാനായി എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനി എം കുര്യൻ പറഞ്ഞു. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ സ്കൂളിന് മാതൃകയാണെന്നും അടുത്ത അധ്യയന വർഷം കൂടുതൽ വിദ്യാർത്ഥികളെ എൻ.എം.എം.എസ് സ്കോളർഷിപ്പിന് യോഗ്യരാക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞതായും അദ്ധ്യാപകർ പറഞ്ഞു.