കവളങ്ങാട് : നെല്ലിമറ്റത്ത് അന്തരിച്ച വിപിൻ കെ.കെ.(32) കുടുംബ സഹായ നിധി രൂപീകരണ യോഗം നടത്തി. ഹൃദയാഘാദത്തെ തുർന്ന് വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച ഭാര്യയും പറക്കമുറ്റാത്ത നാല് പിഞ്ച് കുഞ്ഞുങ്ങളും ( 6, 4, 2, 1) രോഗിയായ അമ്മയുമടങ്ങുന്ന നിർദ്ദന കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്ന യുവാവ് വിപിൻ കെ.കെ.യുടെ മരണത്തോടെ അനാഥമായ കുടുംബം മുൻപോട്ടുള്ള ജീവിതം ഇനിയെങ്ങനെയെന്ന ചോദ്യവുമായി പകച്ച് നിൽക്കുകയാണ്. വിപിൻ്റെ കുടുംബത്തെ സഹായിക്കാൻ നെല്ലിമറ്റം കൊളനിപ്പടിയിൽ കുടുംബ സഹായ നിധി രൂപീകരണ യോഗം നടത്തി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയബിജുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസ്സാ മോൾ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.കെ.കുഞ്ഞുമോൻ, കവളങ്ങാട് വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ടി.എച്ച്.നൗഷാദ്, വാർഡ് മെമ്പർ ടീനടിനു, എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി ,ഡോക്ടർ കെ.കെ.തോമസ് ,വർഗ്ഗീസ് കൊന്നനാൽ, എൻ.എം.അലിയാർ എന്നിവർ പ്രസംഗിച്ചു.ഡോ.കെ.കെ.തോമസ് ചെയർമാനും അനിൽ ജോർജ്ജ് കൺവീനറും മനോജ് ഗോപി സെക്രട്ടറിയുമായി ഒൻപതംഗ കമ്മറ്റി രൂപീകരിച്ചു.
ഫോട്ടോ: അന്തരിച്ച വിപിൻ കെ.കെ.കുടുംബ സഹായ നിധി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസ്സാ മോൾ ഇസ്മയിൽ നെല്ലിമറ്റം – കോളനിപ്പടി സഹകരണ ബാങ്ക് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുന്നു.