കോതമംഗലം : കോതമംഗലം നെല്ലിമറ്റത്ത് അജ്ഞാത ജീവിയുടെ ആക്രമണം. 200ലേറെ റബ്ബർ തൈകൾ നശിപ്പിച്ചു. പിട്ടാപ്പിള്ളിൽ പയസിന്റെ കൃഷിയിടത്തിലെ റബ്ബർ തൈകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.പൈനാപ്പിൾ കൃഷിക്കൊപ്പം ഇടവിളയായി മൂന്നാഴ്ച്ച മുൻപ് വച്ച തൈകളാണ് ഇവ.3 ദിവസം കൊണ്ട് പലപ്പോഴായി 200ൽ പരം തൈകളാണ് ഒടിച്ചു കളഞ്ഞിരിക്കുന്നത്. മുള്ളൻ പന്നിയാണോ എന്ന് സംശയിക്കുന്നുണ്ട്. തൈകൾ ഒടിച്ചത് ഇതിന്റെ പാൽ കുടിക്കാൻ ആകാമെന്ന് കരുതുന്നു. പന്നിയുടേതെന്ന് തോന്നുന്ന കാൽപാടുകൾ കൃഷിയിടത്തിൽ പതിഞ്ഞിട്ടുണ്ട്. 1000 ഓളം തൈകളാണ് പയസ് തന്റെ കൃഷിയിടത്തിൽ നട്ടിട്ടുള്ളത്. ശേഷിക്കുന്ന തൈകളും നശിപ്പിക്കുമെന്ന ഭീതിയിലാണ് പയസ്.പ്രദേശത്തു കുറുക്കന്റെ ശല്ല്യം രൂക്ഷമാണ്. വനം വകുപ്പ് അധികാരികൾക്ക് പരാതി കൊടുത്തെങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല എന്നാ ആക്ഷേപവും പയസ് ഉന്നയിച്ചു. ഏതായാലും തന്റെ കൃഷിയിടത്തിനു രാത്രി കാവൽ ഇരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ.
