കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ ഇൻസ്റ്റിറ്റുഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) വിദ്യാർത്ഥി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ട് “ജലം ജീവനാണ്, ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയുമില്ല നമ്മളുമില്ല” എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. പി. സോജൻലാൽ അധ്യക്ഷത വഹിച്ചു. പ്രഫ. അമ്മു തോമസ് കൃതജ്ഞത പറഞ്ഞു. ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രതിജ്ഞചെയ്ത കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും കോതമംഗലം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ഓഫിസുകളിലും ജല സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന പോസ്റ്റർ വിതരണവും റാലിയും നടത്തി.