കവളങ്ങാട് : കവളങ്ങാട് ഗ്രാമ പഞ്ചായത്ത് നെല്ലിമറ്റം കോളനിപടിയിൽ ലക്ഷങ്ങൾ മുടക്കി ദേശീയ പാതയോരത്ത് നിർമ്മിച്ചിട്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗ്യശൂന്യമായി മാറി. കഴിഞ്ഞ രാത്രിയിൽ ഏതോ ഒരു അജ്ഞാത വാഹനം ഇടിച്ച് മേൽക്കൂര ഷീറ്റ് കൾ ഭാഗീകമായി തകർന്നു. മാത്രമല്ല മനസ്സാക്ഷിക്ക് നിരക്കാത്ത രീതിയിൽ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ചാക്കിലാക്കി കാത്തിരിപ്പ് കേന്ദ്രത്തിൽ തള്ളിയത് മൂലം യാത്രക്കാർക്ക് ഇരിക്കാൻ പോലും ഒട്ടും സ്ഥലമില്ലാത്ത സാഹചര്യമായി മാറി. നിർമ്മാണ കാലഘട്ടത്തിൽ തന്നെ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച സ്ഥലത്തെ ചൊല്ലി നാട്ടുകാർക്കിടയിൽ അഭിപ്രായ ഭിന്നതയുമുണ്ടായിരുന്നു. കാത്തിരുപ്പ് കേന്ദ്രത്തിലെ മാലിന്യം എത്രയും പെട്ടെന്ന് നീക്കം ചെയ്യുകയും കഴിഞ്ഞ രാത്രിയിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര തകർത്ത അജ്ഞാത വാഹനം കണ്ടെത്തി നഷ്ടം ഈടാക്കി മേൽക്കൂര പുനർ നിമ്മിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗ പ്രദമാക്കാൻ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തയ്യാറാകണമെന്ന് ജനത കൺസ്ട്രക്ഷൻ ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്). സംസ്ഥന വൈസ് പ്രസിഡന്റ് മനോജ് ഗോപിയും നിയോജക മണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽ കുട്ടിയും ആവശ്യപ്പെട്ടു.
ഫോട്ടോ: മാലിന്യ സംസ്ക്കരണ പ്ലാന്റാക്കി മാറ്റിയ നെല്ലിമറ്റം കോളനി പടിയിൽ സ്ഥിതി ചെയ്യുന ദേശീയ പാതയോരത്തെ കവളങ്ങാട് ഗ്രാമ പഞ്ചായത്ത് വക ബസ് കാത്തിരുപ്പ് കേന്ദ്രം.