കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, പോത്തുകുഴി, കാട്ടാട്ടുകുളം, പുല്ലുകുത്തിപ്പാറ, കോളനിപ്പടി, വടക്കുംപാടം, കരിമരുതംചാൽ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. പെരിയാർ പുഴയിൽ നിന്നും ആവോലിച്ചാൽ പമ്പു ഹൗസിൽ നിന്നും വിതരണം ചെയ്യുന്ന പൈപ്പ് വെള്ളമാണ് പ്രദേശത്ത് ജനങ്ങൾക്ക് ഏക ആശ്രയം. ഇതാണ് കഴിഞ്ഞ രണ്ടാഴ്ചയായി ലഭ്യമാകുന്നില്ലാത്തത്. ജനം പരാതി പറഞ്ഞാൽ വായിൽ തൊട്ടുനക്കാനെന്ന പോലെ വണ്ടിയിൽ രണ്ടാഴ്ചക്കിടയിൽ രണ്ട് പ്രാവശ്യം വെള്ളമെത്തി. കഴിഞ്ഞ കുറച്ച് ദിവസമായി അതും ഇല്ലാതായി.
എത്രയും പെട്ടെന്ന് കുടിവെള്ള വിതരണം സുഖമമാക്കി പുനസ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം കവളങ്ങാട് ഗ്രാമ പഞ്ചായത്ത് ആഫീസിനു മുന്നിലും കോതമംഗലം വാട്ടർ അതോറിറ്റി ആഫീസിനു മുന്നിലും അനിശ്ചിത കാല സമരം തുടങ്ങുമെന്നും കോളനി പടിയിൽ ചേർന്ന എച്ച്.എം.എസ്. നെല്ലിമറ്റം മേഖലാ കമ്മറ്റി നേതൃയോഗം തീരുമാനിച്ചു. മേഖലാ കമ്മറ്റി പ്രസിഡന്റ് ഷാമോൻ കാസിം അദ്ധ്വ ക്ഷതവഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ലാടനം ചെയ്തു , സോമൻ കെ.ജി., അനൂപ് പരീത്, ഷഫീക്ക് പി.എ. എന്നിവർ സംസാരിച്ചു.
ഫോട്ടോ: നെല്ലിമറ്റം കോളനിപ്പടിയിൽ പൊതുടാപ്പിനു മുന്നിൽ കുടിവെള്ളത്തിനായ് കാത്ത് നിൽക്കുന്ന വീട്ടമ്മ. പ്രദേശത്ത് രണ്ടാഴ്ചയായി പൈപ്പിൽ കുടിവെള്ള വിതരണം നിലച്ചിട്ട്.