കവളങ്ങാട്: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകുട്ടി പരിപാലനത്തിലൂടെ കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം നടത്തി. 108 ക്ഷീര കർഷർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മുപ്പത്തിയാറ് മാസം കർഷകർക്ക് കാലിത്തീറ്റ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നതിന് 11.5ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് മാറ്റിവച്ചിട്ടുള്ളത്. ക്ഷീര കർഷകരെ സഹായിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നെല്ലിമറ്റം അപ്‌കോസിൽ വച്ചു നടന്ന വിതരണ ചടങ്ങിന്റെ ഉൽഘാടനം പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെറ്റിനറി സർജൻ ഡോ. ലാൽജി മാത്യു, നെല്ലിമറ്റം അപ്കോസ് പ്രസിഡന്റ് സനീഷ്, വിവിധ ക്ഷീര സംഘം പ്രസിഡന്റ്‌മാർ ഗുണഭോക്താരായ ക്ഷീരകർഷകർ തുടങ്ങിയർ പങ്കെടുത്തു.
