കവളങ്ങാട്: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറാതിരുന്നത് മുൻ ചക്രം കടക്കു മുന്നിലെ സ്ലാബിൽ കുടുങ്ങിയത് മൂലം. നിരവധി പേരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴക്ക്. ഇന്ന് രാവിലെ എട്ട് മണിയോടെ കവളങ്ങാട് കവലക്ക് സമീപം രിഫായി ജുമാ മസ്ജിദ് പള്ളിക്കു സമീപത്തെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ സ്വകാര്യ വ്യക്തിയുടെ മതിലിൽ തട്ടിയ ശേഷം കടയ്ക്ക് മുന്നിലെ സ്ലാബിൽ കുരുങ്ങി ഇടിച്ച് നിൽക്കുകയായിരുന്നു. കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിൽ കവളങ്ങാട് പ്രദേശത്ത് അപകടം തുടർക്കഥയാണ്. നെടുങ്കണ്ടം സ്വദേശി തൂമ്പിൽ വീട്ടിൽ ജോഷി അബ്രഹാം ഓടിച്ചിരുന്ന കാറാണ് അപകടത്തിലായത്നേ. നെര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് എതിർദിശയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്.കടയിൽ ആളുകൾ ഉണ്ടായിരുന്നു. ഉടൻ തന്നെ സാരമായി പരിക്കേറ്റ ജോഷിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊന്നുകൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
