കോതമംഗലം : കാട്ടാന ശല്യവും, അവിചാരിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലുമായി കവളങ്ങാട് പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നാശനഷ്ടം സംഭവിച്ചു. പതിനഞ്ചോളം കർഷകരുടെ മൂവായിരത്തിലധികം കുലച്ച ഏത്തവാഴകളാണ് പൂർണ്ണമായി നശിച്ചത്. ജോണി ലോപ്പസ്, പാലക്കാട്ട്, നീണ്ട പാറ എന്ന വ്യക്തിയുടെ നൂറോളം കുലച്ച ഏത്തവാഴകളാണ് കാട്ടാനകൾ പൂർണ്ണമായി നശിപ്പിച്ചത്. കപ്പലാം വീട്ടിൽ സാജുവിൻ്റെ കുലച്ച 1500 ഏത്തവാഴകളും ,എൽദോസ് ടി.കെ തോമ്പ്രയിൽ, തലക്കോട് എന്ന കർഷകൻ്റെ കുലച്ച 500 ഏത്തവാഴകളുമാണ് പ്രകൃതിക്ഷോഭം മൂലം പൂർണ്ണമായി നശിച്ചത്. ആകെ 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു, കൃഷി ഓഫീസർ കെ.എ സജി, അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.സി സാജു, കൃഷി അസിസ്റ്റൻ്റ് ദീപ വി.കെ എന്നിവർ സന്ദർശിച്ചു.
ചിത്രം :1.കനത്ത മഴയിലും ചുഴലിക്കാറ്റിലും നാശനഷ്ടം സംഭവിച്ച നെല്ലിമറ്റം കപ്പിലാംവീട്ടിൽ സാജു കെ.ജിയുടെ വാഴത്തോട്ടം കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു ,കൃഷി ഓഫീസർ സജി കെ എ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാജു കെ സി എന്നിവർ സന്ദർശിക്കുന്നു.
2. കാട്ടാനക്കൂട്ടം നശിപ്പിച്ച നീണ്ടപാറ പാലക്കാട്ട് ജോണി ലോപ്പസിൻ്റെ വാഴത്തോട്ടം കൃഷി ഓഫീസർ സജി കെ എ, കൃഷി അസിസ്റ്റൻ്റ് ദീപ വി കെ എന്നിവർ സന്ദർശിക്കുന്നു.