കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ 2021-22 വർഷത്തിൽ മികച്ച രീതിയിൽ പദ്ധതി നിർവ്വഹണം നടത്തിയ ഉദ്യോഗസ്ഥരെ ആദരിച്ചു.85 ശതമാനം തുകയാണ് പഞ്ചായത്ത് പദ്ധതി നടത്തിപ്പിലൂടെ ചെലവഴിച്ചത്.പ്ലാൻ ഫണ്ട് പൂർണ്ണമായും ചിലവഴിച്ചു കൊണ്ട് വിഭവ സമാഹരണത്തിൽ മികച്ച നേട്ടം കൈവരിച്ചു.പഞ്ചായത്തിൽ ആദ്യമായി ഒരു വാർഡിൽ (മൂന്നാം വാർഡ് ഉപ്പുകുളം) നൂറു ശതമാനം തുക നികുതി പിരിവ് നടന്നു. രണ്ട് വാർഡുകളിൽ 90 ശതമാനവും,ബാക്കി വാർഡുകളിൽ 70 ശതമാനവും പൂർത്തിയാക്കി നികുതി പിരിവ് കാര്യക്ഷമമാക്കി.
നൂറ് ശതമാനം പദ്ധതി വിഹിതം സമയബന്ധിതമായി ചിലവഴിച്ച നിർവ്വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജിൻസിയ.ബിജു അദ്ധ്യക്ഷത വഹിച്ചു.വാർഡുമെമ്പർമാരായ രാജേഷ് കുഞ്ഞുമോൻ, സന്ധ്യ ജയ്സൺ, പഞ്ചായത്ത് സെക്രട്ടറി ഇ.കെ.കൃഷ്ണൻകുട്ടി, കുടുംബശ്രീ ചെയർപെഴ്സൺ ജമീല ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ സൗമ്യശശി സ്വാഗതവും വാർഡ് മെമ്പർ ജിൻസി.മാത്യു നന്ദിയും പറഞ്ഞു.