കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഊന്നുകൽ യൂണിറ്റ് സമ്മേളനം നടന്നു. കവളങ്ങാട് ഏരിയാ രക്ഷാധികാരി കെ ബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രിയേഷ് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് ഒ ഇ അബ്ബാസ്, യുണിറ്റ് രക്ഷാധികാരി ജോയ് പി മാത്യു, എന്നിവർ സംസാരിച്ചു. എം കെ സിജു സ്വാഗതവും, പി സൗമേഷ് കൃതജ്ഞതയും പറഞ്ഞു. ഭാരവാഹികളായി ജോയ് പി മാത്യു (രക്ഷാധികാരി) എം കെ സിജു (പ്രസിഡന്റ്) ബിജോയി തോമസ് (വൈസ് പ്രസിഡൻറ്) യൂസഫ് താജ് (സെക്രട്ടറി) ബേബി നെല്ലിക്കുന്നേൽ (ജോയിന്റ് സെക്രട്ടറി) പി സൗമേഷ് (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

You must be logged in to post a comment Login