കോതമംഗലം : കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കുന്നതിൻ്റെ ഭാഗമായി കളപ്പുരക്കൽ പാടത്ത്
ആൻ്റണി ജോൺ എം എൽ എ നെൽകൃഷി വിത്ത് വിതച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് എം എസ് പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ വറുഗീസ് കൊന്നനാൽ,തോമാച്ചൻ ചാക്കോച്ചൻ,ഷിബു പടപറമ്പത്ത്,കൃഷി ആഫീസർ മനോജ്,ജോയി പോൾ,എം കെ വിജയൻ, തോമസ് പോൾ,സജീവ് ഗോപാലൻ, സെക്രട്ടറി കെ കെ ബിനോയി എന്നിവർ പങ്കെടുത്തു.
