കോതമംഗലം : കോവിഡ് ദുരന്ത നിവാരണത്തിനായി കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ കോമൺ ഗുഡ് ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീ 13000 രൂപയും, ജീവനക്കാരുടെ ഒരു മാസത്തെ വേതനമായ 454500 രൂപയും ഉൾപ്പെടെ 1467500 രൂപക്കുള്ള ചെക്ക് കോതമംഗലം എം എൽ എ ആന്റണി ജോൺ മുഖേന മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 09/04/2020 ന് സംഘം പ്രസിഡന്റ് അഡ്വ വി എം ബിജുകുമാർ കൈമാറുന്നു.
