കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള ചേറാടി പാടശേഖരത്തിലെ തരിശ് നിലത്തിലെ കൊയ്ത്തുത്സവം ആഘോഷമാക്കി. എട്ട് വർഷത്തോളമായി തരിശ് കിടന്ന ഊന്നുകൽ പുതയത്തുമോളേൽ പോളിപീറ്ററിന്റെ മൂന്ന് ഏക്കറോളം വരുന്ന പാടം സിജി തോമസ്, സ്രാബിക്കലിന്റെ നേത്യത്വത്തിലാണ് വിത്തിറിക്കിയത്. കൃഷിഭവനിൽ നിന്ന് നൽകിയ ജ്യോതി വിത്തും വളവും ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. നൂറ് മേനി വിളവാണ് കൃഷിയിലൂടെ ലഭിച്ചത്.പാടശേഖരത്തിൽ വച്ച് നടന്ന കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി.ജേക്കബ് ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർമാരായ ജോഷി കുര്യാക്കോസ്, ലിസ്സി ജോയി, ഷിജി അലക്സ് കാർഷിക വികസന സമിതിയംഗങ്ങളായ യു.കെ.കാസിം, ജോസ് സേവ്യർ, കൃഷി ഓഫീസർ ഉമാമഹേശ്വരി, കൃഷി അസിസ്റ്റന്റുമാരായ വി.കെ.ജിൻസ്, വി.കെ ദീപ, പാടശേഖര സമിതി സെക്രട്ടറി കുര്യൻ കുര്യൻ, സിജി തോമസ്, ഷൈല ജോണി, റംല അനസ് എന്നിവർ സംസാരിച്ചു.
You must be logged in to post a comment Login