Connect with us

Hi, what are you looking for?

NEWS

കൊമ്പൻ തകർത്ത സ്കൂട്ടർ; കാട്ടാന പ്ലാവിൽ കയറി ചക്ക ഇടുന്നത് വൈറൽ ആക്കിയ യൂട്യൂബറുടെ

കുട്ടമ്പുഴ : കോതമംഗലം മേഖലയിൽ മനുഷ്യമൃഗസംഘർഷം ഏറ്റവും രൂക്ഷമായ സ്ഥലമാണ് കുട്ടമ്പുഴ, പിണ്ടിമന , കോട്ടപ്പടി പഞ്ചായത്തുകൾ. ഒരായുസ്സിന്‍റെ അധ്വാനമത്രയും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതിന്‍റെ വേദനയാണ് ഗ്രാമങ്ങളിലെ വന അതിർത്തികളിൽ താമസിക്കുന്ന ഓരോ കർഷകനും പങ്കുവെക്കാനുള്ളത്. അതുപോലെ പൂയംകുട്ടി പടിഞ്ഞാറേക്കര എൽദോസ്ന്റെ വീടിന് സമീപമുള്ള കിണറിൽ കാട്ടാന വീണപ്പോൾ നഷ്ടം സംഭവിച്ചത് ഒരു കോട്ടപ്പടിക്കാരന് കൂടിയാണ്. കോട്ടപ്പടി മുട്ടത്തുപാറ കളപ്പുരക്കൽ വീട്ടിൽ ജിതിൻ ജൂഡിയുടെ സ്കൂട്ടർ ആണ് കാട്ടാനക്കൊപ്പം ശ്രദ്ധനേടിയത്. കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്തു താമസിക്കുന്ന വ്യക്തിയാണ് ജിതിൻ. കാട്ടാന പ്ലാവിൽ കയറി ചക്ക ഇടുന്നതും, കൃഷി സ്ഥലങ്ങൾ നശിപ്പിക്കുന്നതും യൂട്യൂബിലെ TASTE HUNT TRAVEL – THT എന്ന ചാനലിലൂടെ പങ്കുവെക്കുന്ന ചെറുപ്പക്കാരനുകൂടിയാണ് ഇന്നലെ കാട്ടാന മൂലം നഷ്ട്ടം സംഭവിച്ചിരിക്കുന്നത്.

പൂയംകുട്ടിയിൽ കാട്ടാന കിണറ്റിൽ വീണിട്ടുന്ന സന്ദേശം കിട്ടിയതും ക്യാമറയുമായി സന്തത സഹചാരിയായ സ്കൂട്ടറുമായി മുപ്പത് കിലോമീറ്റർ അകലെയുള്ള സഹ്യന്റെ പുത്രനെ തേടി പോകുകയായിരുന്നു. സ്ഥലത്തെത്തിയ ജിതിൻ കാഴ്ചകളെല്ലാം പകർത്തി നിൽക്കുമ്പോൾ ആണ് കിണറ്റിൽ നിന്നും കയറിവന്ന കാട്ടാന തന്റെ സ്കൂട്ടറിനെ മാത്രം ആക്രമിക്കുന്ന കാഴ്ച്ച കാണുന്നത്. രണ്ട് വർഷം മാത്രം പഴക്കമുള്ള സ്കൂട്ടർ ഇനി പതിനായിരത്തോളം രൂപ മുടക്കിയാലേ ഉപയോഗിക്കാൻ സാധിക്കൂ. ആരോടും പരാതിയും പരിഭവും ഇല്ലാതെ ആനപ്രേമത്തിന് ഒരു കോട്ടവും തട്ടാതെ തുടർന്നും വീഡിയോ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജിതിൻ എന്ന മൃഗ സ്‌നേഹി.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...