കോതമംഗലം : പ്രധാനമന്ത്രിയുമായി പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് മുള്ളാരിങ്ങാട് കാരി അനശ്വര പി ലാൽ.സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ, കേരളം-2022-23 – പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുന്നതിന് നടത്തിയ ഓൺലൈൻ ഉപന്യാസ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയിച്ചതിലൂടെയാണ് അനശ്വരക്ക് ഈ അസുലഭ അവസരം കൈവന്നത്. ഈ മാസം 27 ന് ന്യൂഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായ് നടക്കുന്ന പരീക്ഷാ പേ ചർച്ചയിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2 വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥിനിയാണ് എറണാകുളം ജില്ലയിൽ നിന്നുമുള്ള അനശ്വര. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഉത്തരവിലാണ് തെരഞ്ഞെടുത്ത വിവരം പുറത്തുവന്നത്.
സർവ്വ ശിക്ഷാ അഭിയാൻ കേരള ഒരുക്കിയ ഓൺ ലൈൻ ഉപന്യാസ മത്സരത്തിൽ ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി അനശ്വര പി.ലാൽന്റെ അളന്നു കുറിച്ച വാക്കുകൾ വിജയത്തിടമ്പേറിയപ്പോൾ ചാത്തമറ്റം സ്കൂളിന് ഇത് അംഗീകാര നിമിഷം കൂടിയാണ്. ദേശീയ തലത്തിൽ നടത്തപ്പെട്ട ഉപന്യാസ മത്സരത്തിലെ മികച്ച പ്രകടനം കേരളത്തിൽ നിന്നും 2 മിടുക്കികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കുവാൻ അവസരം കൈവന്നിരിക്കുകയാണ്. ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അനശ്വര പി.ലാലിനു പുറമെ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഷ്ഠമി ആർ എന്ന മിടുക്കിക്കും അവസരം ലഭിച്ചു.കേരളത്തിൽ നിന്ന് ഈ രണ്ടുപേർക്കുമാണ് അവസരം ലഭിച്ചത്.
എൻ എസ് എസ് വളണ്ടിയർ ലീഡർ കൂടിയാണ് അനശ്വര പി.ലാൽ. മുള്ളരിങ്ങാട് സ്വദേശിയും
കാർപ്പെൻ്ററുമായ പറപ്പിളളിൽ വീട്ടിൽ ലാലു പി.ആർ സുനിത ലാൽ,ദമ്പതികളുടെ മകളാണ് പഠനത്തിലും പാഠ്യേതര മിടുക്കിയായ അനശ്വര. യു കെ ജി വിദ്യാർത്ഥിനിയായ അരുണിമ പി.ലാൽ
ലാൽ സഹോദരിയാണ്.
ചിത്രം : അനശ്വര പി ലാൽ