Connect with us

Hi, what are you looking for?

NEWS

ഉത്സവലഹരിയിൽ ബൈപ്പാസ് നിർമ്മാണ ഉദ്ഘാടനം

പെരുമ്പാവൂർ : ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തിൽ പെരുമ്പാവൂർ ബൈപ്പാസിന്റെ നിർമ്മാണ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു .പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലെ മുഴുവൻ പ്രസിഡണ്ടുമാരും വേദിയിൽ സന്നിഹിതരായിരുന്നു .എല്ലാ രാഷ്ട്രീയകളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു .ബൈപ്പാസിന്റെ തുടർ പ്രവർത്തനത്തിന് എല്ലാ മാസവും റിവ്യൂ മീറ്റിംങ്ങ് ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി .എംഎൽഎ ആവശ്യപ്പെടുന്ന പ്രവർത്തികളിൽ എല്ലാം നല്ല പിന്തുണ കൊടുക്കാൻ തനിക്ക് കൊടുക്കാൻ ആവുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി
പെരുമ്പാവൂർ പട്ടണത്തിൽ അനുഭവപ്പെടുന്ന അതി രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി 2016 ലാണ് ബൈപ്പാസിനുള്ള തുക ബജറ്റിൽ വകയിരുത്തിയത് . കിഫ് ബി ഫണ്ടിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച ബൈപ്പാസിന്റെ നിർമ്മാണചുമതല ആർ ബി ഡി സി കെ ക്കാണ്.
ഒന്നാം ഘട്ടത്തിൽ ആലുവ മൂന്നാർ റോഡിലെ മരുതുകവല മുതൽ പഴയ എം സി റോഡ് വരെയാണ് .രണ്ടാം ഘട്ടം പഴയ എം സി റോഡ് മുതൽ പാലക്കാട്ടു താഴം വരെയാണ് .ഒന്നാംഘട്ട നിർമ്മാണത്തിനായി പെരുമ്പാവൂർ വില്ലേജിൽപ്പെട്ട 63 ഭൂ ഉടമകളിൽ നിന്നുമായി 2.7 4 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയും അതിനായി 21.6 3 കോടി രൂപ ചിലവഴിക്കുകയും ചെയ്തിട്ടുണ്ട് . ബൈപ്പാസിന്റെ പൂർത്തീകരണത്തിനായി ശ്രമിച്ച എല്ലാവരെയും സ്മരിക്കുകയും , നന്ദിരേഖപ്പെടുത്തുകയും ചെയ്തു.ബൈപ്പാസിനായി സ്ഥലം വിട്ടു നൽകിയ 63 ഭൂഉടമകൾക്കും അഭിനന്ദന പത്രം എംഎൽഎ സമ്മാനിച്ചു.

ഫേസ് വൺ നിർമ്മാണത്തിന് രാജേഷ് മാത്യു ആൻഡ് കമ്പനിയുമായാണ് നിർമ്മാണ കരാർ 25.04 കോടി രൂപയ്ക്ക് ഒപ്പു വച്ചിട്ടുള്ളത് .
നിർദിഷ്ട പെരുമ്പാവൂർ ബൈപ്പാസ് ഒന്നാം ഘട്ടത്തിന് 1.03 km നീളവും 25 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത് .
നാലുവരി പാതയാണ് ഡിസൈൻ ചെയ്തിരിക്കുന്നത് .ഇരുവശങ്ങളിലായി ഫുട്പാത്തും ഡ്രെയിനേജ് സൗകര്യവും നൽകിയിട്ടുണ്ട് .
അൻവർ സാദത്ത് എംഎൽഎ , റോജി എം ജോൺഎംഎൽഎ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് , , സാജു പോൾ എക്സ് എം എൽ എ , നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ , ആർഡി ബി സി കെ ജനറൽ മാനേജർ സിന്ധു റ്റി.എസ്. ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.ടി. അജിത് കുമാർ ,അൻവർ അലി , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ പി അജയകുമാർ , പി പി അവറാച്ചൻ , മായ കൃഷ്ണകുമാർ , ടി.എൻ. മിഥുൻ , ഷിഹാബ് പള്ളിക്കൽ , ഷിജി ഷാജി , ശില്പ സുധീഷ് , നഗരസഭ കൗൺസിലർ മാരായ ടി എം സക്കീർ ഹുസൈൻ , അഭിലാഷ് പുതിയേടത്ത് , രാഷ്ട്രീയ കക്ഷി നേതാക്കളായ സിഎം അബ്ദുൽ കരീം , ഷാജി സലീം , അഡ്വ . രമേശ് ചന്ദ് , സുബേർ ഓണമ്പിള്ളി , ബാബു ജോസഫ് , പി അനിൽകുമാർ , ജോർജ് കിഴക്കുമശേരി , ടിപി അബ്ദുൽ അസീസ് , പോൾ വർഗീസ് ,എൻ ഒ ജോർജ് , വി ബി മോഹനൻ , ജോസ് നെറ്റിക്കാടൻ ,നസീം ബാഷ തുടങ്ങിയവർ ആംശസയർപ്പിച്ച് സംസാരിച്ചു.

You May Also Like

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

NEWS

കോതമംഗലം: പുതുപ്പാടി സീസണ്‍ പേപ്പര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കോതമംഗലം ശോഭനപ്പടി മൂലയില്‍ എം.സി. ജോസഫ് (രാജു-65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം സെന്റ്...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചും കോണ്‍ഗ്രസ് കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ്...

CHUTTUVATTOM

കോതമംഗലം: കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി ജന്മദിനം ആഘോഷിച്ചു.പാര്‍ട്ടി പതാക ഉയര്‍ത്തി ഷിബു തെക്കുംപുറം എംഎല്‍എ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. 1964 ജന്മമെടുത്ത കേരള കോണ്‍ഗ്രസ് പ്രസ്ഥാനം...

CHUTTUVATTOM

കോതമംഗലം: കേരള കേരള കോണ്‍ഗ്രസ് (എം) ന്റെ 62-ാം ജന്മദിനാഘോഷം കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഗാന്ധി സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസ് വര്‍ഗീസ് പാര്‍ട്ടി പതാക...

CHUTTUVATTOM

കോതമംഗലം: റോമിൽ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന് മുന്നോടിയായി ഉള്ള പതാക പ്രയാണത്തിന് കോതമംഗലം രൂപതയിൽ സ്വീകരണം നൽകി. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ,...

CHUTTUVATTOM

കടവൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി യുപി സ്‌കൂളുകളില്‍ അനുവദിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി....

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

NEWS

കോതമംഗലം: കോഴിപ്പിള്ളി ഉരുളിയാനിക്കല്‍ ബാബു ചാക്കോ (72) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ:എല്‍സി, ബത്തേരി റാത്തപ്പിള്ളില്‍ കുടുംബാഗം. മകന്‍: സോനു. മരുമകള്‍: കല്‍പറ്റ പൈനാടത്ത് അതുല്യ....

NEWS

തിരുവനന്തപുരം: പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ച് കെഎസ്ഇബി. 300 മുതൽ 1300 മെഗാവാട്ട് വൈദ്യുതിവരെ ലഭ്യമാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. 2027 ജനുവരി 1 മുതൽ 2027 മേയ് 15...

error: Content is protected !!