CRIME
ഹെറോയിനുമായി അതിഥി തൊഴിലാളി കോതമംഗലത്ത് പിടിയിൽ

കോതമംഗലം : കോതമംഗലത്തു വീണ്ടും വൻ ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ
സംസ്ഥാന വ്യാപകമായി എക്സ്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ചെറുവട്ടൂർ ഭാഗത്തു നിന്ന് ഉദ്ദേശം 12 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി നാഗോൺ ജൂലിയ വില്ലേജ് അയിനിൽ ഹക്കിനെ( 26)അറസ്റ്റ് ചെയ്തു. 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതും ജാമ്യം കിട്ടാത്ത കുറ്റവും ആണ് പ്രതി ചെയ്തിരിക്കുന്നത്.
എക്സ്സൈസ് സംഘത്തിൽ പി.ഓ നിയാസ്, സിദ്ധിക്ക്, സിഇഒ മാരായ നന്ദു, എൽദോ, രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവർ ഉണ്ടായിരുന്നു.
CRIME
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. പല്ലാരിമംഗലം മാവുടി പെരിയപ്പനാൽ വീട്ടിൽ ഡിനീഷ് (38) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു. എസ്.ഐ എം.സി.എൽദോസ്, എ.എസ്.ഐ എം.എസ്.മനോജ്, എസ്.സി.പി.ഒ മാരായ അജി കുട്ടപ്പൻ, വി.എം.സൈനബ, എൻ.കെ.സജി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
CRIME
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ആസാം സ്വദേശി നെല്ലിക്കുഴിയിൽ പിടിയിൽ

കോതമംഗലം : പതിനായിരക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ആസാം സ്വദേശി പിടിയിൽ . നെല്ലിക്കുഴി പാഴൂർമോളം ഭാഗത്ത് വാടകക്കു താമസിക്കുന്ന നാഗൂൺ സൊലുഗിരി സ്വദേശി അബു ഹുറൈറെ (43) ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നുമാണ് ചാക്കിലും സഞ്ചിയിലുമായി സൂക്ഷിച്ച പതിനായിരക്കണക്കിന് രൂപ വിലവരുന്ന വിവിധ ഇനത്തിൽപ്പെട്ട നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വൻ വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ് ഐ മാരായ ആൽബിൻ സണ്ണി, ആതിര പവിത്രൻ, എ.എസ്.ഐമാരായ കെ.എം സലിം റെക്സ് പോൾ, എസ്.സി.പി.ഒ മാരായ എം.കെ ഷിയാസ്, ജോസ് ബെന്നോ തോമസ് തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു

കവളങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസഭ്യം പറയുകയും, ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നേര്യമംഗലം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് (പള്ളിയാൻ കുഞ്ഞ് 65), ഇയാളുടെ മകന്‍ അനൂപ് (34) എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. അസഭ്യം കേട്ടതിനെതുടർന്ന് പെൺകുട്ടി കരഞ്ഞു. കരച്ചിൽ കേട്ട് ഓടി വന്ന അനുജനേയും, അനുജത്തിയേയുമുൾപ്പടെ രണ്ടു പേരും ചേർന്ന് മഴുവും, കത്തിയുമായി ഭീഷണിപ്പെടുത്തി അക്രമിക്കാൻ ഓടിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ കെ.പി.സിദ്ധിക്ക്, എം.എം.ബഷീർ, എ.എസ്.ഐ പി.എസ്.സുധീഷ്, എസ്.സി.പി.ഒ മാരായ എം.എൻ.ജോഷി, പി.പി.എൽദോ, സി.എം.ഷിബു, കെ.എസ്.ഷനിൽ സി.പി.ഒ പി.എസ്.സുമോദ് എന്നിവരാണ് ഉണ്ടായിരുന്നത്, കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
-
CRIME1 week ago
കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
-
NEWS1 week ago
എഴുപത് ലക്ഷം ലോട്ടറിയടിച്ചത് നെല്ലിമറ്റത്തെ ഹോട്ടൽ തൊഴിലാളിക്ക്
-
CRIME1 week ago
പെൺകുട്ടിക്ക് നേരെ ആക്രമണം: അച്ഛനേയും മകനേയും ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു
-
CHUTTUVATTOM1 week ago
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്
-
ACCIDENT1 week ago
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
-
ACCIDENT21 hours ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
NEWS5 days ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME23 hours ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ