കോതമംഗലം : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പോത്താനിക്കാട് പ്രദേശത്ത് കനത്ത നാശം. പോത്താനിക്കാട് പറമ്പഞ്ചേരി അറക്കക്കുടിയിൽ എ എം അബ്രഹാമിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി മരം കടപുഴകി വീണു. ഓടിട്ട വീടിന്റെ മുകളിൽ മരം വീണതോടെ കുറച്ചുഭാഗം ഭാഗികമായി തകർന്നു. ആളപായം ഉണ്ടായില്ല. പ്രദേശത്ത് കോച്ചേരിൽ കെ സി ജോസഫിന്റെ ഉൾപ്പെടെ നിരവധി പേരുടെ കൃഷിയിടങ്ങൾ കാറ്റിൽ നശിച്ചു.
