നെല്ലിക്കുഴി : കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് തൃക്കാരിയൂര്‍ മനയ്ക്കപ്പടി പെരുമ്പകുടി തങ്കമ്മയുടെ കുടിവെളള കിണര്‍ ഇടിഞ്ഞ് താണു. കിണറിന്‍റെ കരിങ്കല്‍ കെട്ട് അടക്കമാണ് താഴേക്ക് ഇടിഞ്ഞ് ഇറങ്ങിയത്. കുടിവെളള കിണര്‍ പൂര്‍ണമായും ഇല്ലാതായി. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി എം മജിദ്, വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എംഎം അലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എ മുഹമ്മദ് ഹാഷിം,അസിസ്റ്റന്‍റ് സെക്രട്ടറി ഇ എം അസീസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
