കോതമംഗലം: ചെറുവട്ടൂർ ഗ്രാമത്തിൽ ആരോഗ്യ പ്രവർത്തന മേഖലയിൽ പത്ത് വർഷമായി പ്രവർത്തിച്ചുവരികയാണ് ഹെൽത്ത് കെയർ ഫിറ്റ്നസ് എന്ന ലേഡീസ് ആൻഡ് ജന്റ്സ് ഫിറ്റ്നസ് സെന്റർ. ഏതാണ്ട് 25 വർഷത്തോളം പ്രവർത്തന പരിചയമുള്ള ബിജു തോപ്പിൽ ആണ് ജിമ്മിലെ പ്രധാന പരിശീലകൻ. പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ തന്റെ കായിക ജീവിതം ഇന്ന് 46 വയസ്സ് എത്തിനിൽക്കുന്നു. കുങ്ഫു, തായ്ക്കൊണ്ടോ തുടങ്ങിയ ആയോധനകലകളിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ബിജു തോപ്പിൽ ബോഡി ബിൽഡിംഗ് സർട്ടിഫൈഡ് ട്രെയിനറും തായ്ക്കൊണ്ടോയുടെ സ്റ്റേറ്റ് റഫറിയും സ്റ്റേറ്റ് ഇൻസ്‌ട്രക്ടറും ആണ്. സ്കൂൾ തലത്തിൽ പെൺകുട്ടികൾക്കായുള്ള സുരക്ഷാ പദ്ധതിയായ തായ്ക്കൊണ്ടോ പരിശീലനം വിവിധ സ്‌കൂളുകളിൽ പരിശീലിപ്പിച്ചു വരുന്നു.
ചെറുവട്ടൂർ കവലയിൽ ചാത്തനാട്ട് ബിൽഡിംഗിൽ മാവേലി സ്റ്റോറിന് മുകൾഭാഗത്തായി ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് മൂവായിരത്തിന് മുകളിൽ കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ലേഡീസിനും ജെന്റ്സിനും മിക്സഡ് ആയും ലേഡീസിന് പ്രത്യേകമായും ഇവിടെ പരിശീലനം നടത്തി വരുന്നു. സ്റ്റിറോയിഡുകൾ ഉപയോഗിക്കാതെയുള്ള ആരോഗ്യ പരിശീലന രീതിയാണ് ഇവിടത്തെ സവിശേഷത. ഫിറ്റ്നസ് ട്രെയിനിങ്, ബോഡി ബിൽഡിംഗ്, ഫാറ്റ് ലോസ് ട്രെയിനിങ് തുടങ്ങിയ പരിശീലന പദ്ധതികൾക്കാണ് ഇവിടെ പ്രാധാന്യം കൊടുക്കുന്നത്. കൂടാതെ പേഴ്സണൽ ട്രെയിനിങ്, ഹോം ബേസ്ഡ് ട്രെയിനിങ് തുടങ്ങിയ പരിശീലന പദ്ധതികൾ ആണ് ഇവിടെ നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 9447579108