കോതമംഗലം: കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് നഗരത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശ യാത്ര നടത്തിമർത്തോമാ ചെറിയ പള്ളിയിൽ ഒക്ടോബർ 4 വരെ നീണ്ടുനിൽക്കുന്ന കന്നി 20 പെരുന്നാളിന് പതിനായിരക്കണക്കിന് തീർത്ഥാടകരാണ് എത്തുന്നത്. ഈ സാഹചര്യത്തിൽ കോതമംഗലം
ക്ലീൻ പ്രോട്ടോക്കോൾ പൂർണമായും നടപ്പാക്കുന്നതിന് ആണ് ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനിച്ചിട്ടുള്ളത് ഇതിനായി മാർ ബേസിൽഹയർ സെക്കൻ്റെറി സ്കൂളിലെ Spc കോഡറ്റുകളുടെയും നഗരസഭ ഹരിത സെന അംഗങ്ങളുടെയും നേതൃത്വത്തിലാണ് ഗ്രീൻ പ്രോട്ടോക്കോൾ സന്ദേശ യാത്ര നടത്തിയത്.
നഗരസഭ ഇഗ്ഷനിൽ നിന്ന് ആരംഭിച്ച സന്ദേശ യാത്ര ചെറിയ പള്ളിയിൽ അവസാനിച്ചു. സന്ദേശ യാത്ര
കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി റ്റി ബിജോയ് ഉദ്ഘാടനം ചെയ്തു. ചെറിയ പള്ളി വികാരി
ഫാദർ ജോസ് പരത്ത് വയലിൽ, ട്രാഫിക്ക് എസ് എച്ച് ഒ ബഷീർ സി പി , എസ് ഐ മാരായ എൽദോസ് കുര്യക്കോസ്, ഷാജഹാൻ സി എ , സി പി ഒ ഷിയാസ് പി.എ , നഗരസഭ ഹെൽത്ത് സൂപ്രവൈസർ
ഷൈൻ, അദ്ധാപകരായ എൽദോസ്, ഷൈനി എന്നിവർ പങ്കെടുത്തു.
