Connect with us

Hi, what are you looking for?

AGRICULTURE

പഴവർഗങ്ങളുടെ പറുദീസായാണ് എബ്രഹാമിന്റെ മട്ടുപ്പാവ് ; 35 ഇനം പഴവര്ഗങ്ങളാണ് മട്ടുപാവിൽ കൃഷി ചെയ്തിരിക്കുന്നത്

കോതമംഗലം :മട്ടുപാവിലെ പഴ വർഗ കൃഷിയിലൂടെ പുതു ചരിത്രം രചിക്കുകയാണ് പോത്താനിക്കാട് സ്വദേശി എബ്രഹാം. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസിന് മുകളിലാകെ പഴ വർഗങ്ങൾ കൃഷി ചെയ്തിരിക്കുകയാണ്.മുറ്റം നിറയെ ആകട്ടെ കൊനൂർ പക്ഷികളുടെ വൻ ശേഖരവും. പോത്താനിക്കാട് മേടാനപ്പിള്ളിൽ വീട്ടിൽ എബ്രഹാം പീറ്റർ ആണ് കൃഷിയിൽ ശ്രദ്ധേയനാകുന്നത് . ആകെയുള്ള 12 സെന്റിലാണ് നിറയെ പക്ഷികളും, ടെറസിന് മുകളിൽ ഒരിഞ്ച് പോലും പാഴാക്കാതെ ശാസ്ത്രീയമായ രീതിയിൽ പഴ വർഗ കൃഷിയുമൊരുക്കിയിരിക്കുന്നത്. മൂവാറ്റുപുഴയിൽ മാര്യേജ് ബ്യൂറോ നടത്തുന്ന എബ്രഹാമിന് ചെറുപ്പം മുതലേയുള്ള കമ്പമാണ് കൃഷിയും പക്ഷിവളർത്തലുമെല്ലാം. കച്ചവടം ഉദ്ദേശിച്ച് തുടങ്ങിയതല്ലെങ്കിലും വിപുലപ്പെടുത്തിയതോടെ പക്ഷികളെ തേടി പലരുമെത്തുന്നുണ്ട്. ഇത് വിജയിച്ചാൽ വിൽപന തുടങ്ങണമെന്നാണ് എബ്രഹാമിന്റെ ആഗ്രഹം.

35 ഇനം പഴ വർഗങ്ങളാണ് ടെറസിൽ കൃഷി ചെയ്തിരിക്കുന്നത്. അൽഫോൺസ മാവ്, കാലാപാടി, റെഡ് ജംബോ, നാം ഡൊമക് മായ്, ചന്ദ്രകാരൻ, മൂവാണ്ടൻ തുടങ്ങി മാവുകളും വിയറ്റ്‌നാം സൂപ്പർ ഏർലി, സെഡാർ ബെ ചെറി, റംബൂട്ടാൻ സീസർ, റംബൂട്ടാൻ ഇ 13, റംബൂട്ടാൻ എൻ 18, സ്വീഡ് ലസ് ലെമൺ, ബാലി ചാമ്പ, വിഎൻആർ പേര, ആർക്കാ കിരൺ, പേര, മുന്തിരി പേര, അബിയു, ജബോട്ടിക്കാബയുടെ നാല് വെറൈറ്റികൾ, വൈറ്റ് ഞാവൽ, നെല്ലി, സപ്പോട്ട, ലില്ലി പില്ലി, ലോങ്ങൻ, സ്വീറ്റ് മൂട്ടി, ബുഷ് ഓറഞ്ച്, ലെമൺ, റെഡ് ലേഡി പപ്പായ, അവക്കാഡോ, മിൽക് ഫ്രൂട്ട് തുടങ്ങിയവയാണ് പഴ വർഗങ്ങൾ. വിവിധയിനം കൊനൂർ പക്ഷികളായ സൺ കൊനൂർ, പൈനാപ്പിൾ കൊനൂർ, ബ്ലു ഗ്രീൻ ചിക്ക്, ഗ്രീൻ ചിക്ക്, യെല്ലോ ഷെയ്ഡ്, സിനമൻ കൊനൂർ, ജൻഡെ കൊനൂർ തുടങ്ങിയവയുമുണ്ട്. പെയറിന് 11,000 മുതൽ 50,000 രൂപ വരെ വിലയുണ്ട്. പ്രായം അനുസരിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. ഇവകളെല്ലാം വിദേശ ഇനങ്ങളാണ്. തന്റെ പഴ വർഗ കൃഷിയിൽ നിന്ന് കിട്ടുന്നതും വിലകൊടുത്ത് വാങ്ങുന്നതുമാണ് പക്ഷികൾക്ക് കൊടുക്കുന്നത്. ഭാര്യ ലൈസിയും മക്കളായ ഒമ്പതാം ക്ലാസ് വിദ്യാർഥി ആൽവിനും, മൂന്നാം ക്ലാസ് വിദ്യാർഥിനി ആൽബിയോണയും അമ്മ അന്നക്കുട്ടിയുമെല്ലാം സഹായത്തിനുണ്ട്.

ചിത്രം : എബ്രഹാം പീറ്റര്‍ തന്റെ വീടിന്റെ മട്ടുപാവിലെ കൃഷിയിടത്തില്‍

You May Also Like

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, കൂടാതെ 18 വർഷം കഠിനതടവും 80000 രൂപ പിഴയും വിധിച്ചു. പോത്താനിക്കാട്, ആനത്തുകുഴി, തോട്ടുംകരയിൽ വീട്ടിൽ അവറാച്ചൻ...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

NEWS

പോത്താനിക്കാട്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം – വെട്ടിത്തറ റോഡില്‍ പുല്‍പ്ര പീടികയ്ക്കു സമീപമാണ്...

NEWS

പോത്താനിക്കാട്: സ്‌കൂളിനു മുന്നില്‍ അപകട ഭീഷണിയായി ഏത് നിമിഷവും വീഴാവുന്ന അവസ്ഥയില്‍ വൈദ്യുത പോസ്റ്റ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് നിലംപതിക്കാവുന്ന നിലയില്‍ വൈദ്യുത പോസ്റ്റുള്ളത്. സ്‌കൂളിന്റെ മതിലിനോട്...

CRIME

കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേല്‍പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുലിക്കുന്നേല്‍പടി കുന്നത്ത് ആഷിക് മുഹമ്മദ് (32) ആണ് അറസ്റ്റിലായത്. കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന....

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

error: Content is protected !!