നെല്ലിക്കുഴി : ചെറുവട്ടൂരിൽ കിണറ്റിൽചാടിയ കുറുക്കനെ രക്ഷപ്പെടുത്തി. ചെറുവട്ടൂർ അടിവാട്ട് കാവിന്സമീപം താമസിക്കുന്ന സ്കൂൾഅധ്യാപകനായ സ്രാമ്പിക്കൽ ഇല്യാസിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് രാവിലെ കുറുക്കനെ കണ്ടത്. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽകുരുക്കിട്ട് കുറുക്കനെ കരക്കുകയറ്റി.തുടർന്ന് കോതമംഗലത്ത് ഫോറസ്റ്റ്ഓഫീസിൽ വിവരവുമറിയിച്ചു. ഫോറസ്റ്റ്സംഘം വരുന്നതുംകാത്ത് ഏറെനേരം നോക്കിഇരുന്നു. ഇതിനിടെ, കുറുക്കൻ തന്നെകുരുക്കിലാക്കിയ കയറ് സ്വയംകടിച്ചു പൊട്ടിച്ച് ഓടിരക്ഷപ്പെടുകയും ചെയ്തു.
